ETV Bharat / state

പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

മേഖലകളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

pathanamthitta lockdown  pathanamthitta covid news  covid latest news  കൊവിഡ് വാർത്തകള്‍  പത്തനംതിട്ട ലോക്ക് ഡൗണ്‍  ലോക്ക് ഡൗണ്‍ വാർത്തകള്‍  പത്തനംതിട്ട വാർത്തകള്‍
പത്തനംതിട്ട
author img

By

Published : Jun 30, 2021, 5:38 PM IST

പത്തനംതിട്ട: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അനുസരിച്ച് ജൂലൈ ഒന്നു മുതല്‍ (വ്യാഴം) പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കലക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരമാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ നല്‍കിയിരിക്കുന്നത്.

ടി.പി.ആര്‍ ആറ് ശതമാനത്തില്‍ താഴെയുള്ള(കാറ്റഗറി എ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ടി.പി.ആര്‍ 6 നും 12 നും ഇടയിലുളള (കാറ്റഗറി ബി) പ്രദേശങ്ങളില്‍ ഭാഗിക ലോക്ക് ഡൗണും ആയിരിക്കും. ടി.പി.ആര്‍ 12 നും 18 നും ഇടയിലുള്ളയിടത്ത് (കാറ്റഗറി സി) സമ്പൂര്‍ണ്ണ ലോക്ക് ഡൗണും, 18 ന് മുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണുമാണു നടപ്പാക്കുക.

also read: പത്തനംതിട്ടയിൽ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു ; കൂടുതൽ നിയന്ത്രണങ്ങൾ

ലോക്ക് ഡൗണ്‍ ലഘൂകരിക്കുമ്പോള്‍ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാന്‍ ജനങ്ങളും കടയുടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെണ് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.

കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍

പുറമറ്റം, എഴുമറ്റൂര്‍, കോട്ടാങ്ങല്‍, സീതത്തോട്, അരുവാപ്പുലം, വള്ളിക്കോട്, മെഴുവേലി, തുമ്പമണ്‍ എന്നീ ഗ്രാപഞ്ചായത്തുകളാണ് കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്നത്. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍

തിരുവല്ല, പത്തനംതിട്ട, അടൂര്‍ എന്നീ നഗരസഭകളും കവിയൂര്‍, ഇരവിപേരൂര്‍, പള്ളിക്കല്‍, മൈലപ്ര, കോഴഞ്ചേരി, മല്ലപ്പള്ളി, നെടുമ്പ്രം, തണ്ണിത്തോട്, പന്തളം തെക്കേക്കര, കൊറ്റനാട്, ഓമല്ലൂര്‍, മല്ലപ്പുഴശ്ശേരി, കല്ലൂപ്പാറ, ആനിക്കാട്, മലയാലപ്പുഴ, ഏനാദിമംഗലം, കോയിപ്രം, നാരങ്ങാനം, തോട്ടപ്പുഴശ്ശേരി, അയിരൂര്‍, കടപ്ര, കോന്നി, കുളനട, ഇലന്തൂര്‍, നിരണം, പ്രമാടം, റാന്നി പെരുനാട്, ചെറുകോല്‍, റാന്നി, ഏറത്ത്, ചെന്നീര്‍ക്കര, കലഞ്ഞൂര്‍, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളാണ് കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്നത്.

also read: ലോക്ക് ഡൗണ്‍; പരിശോധന കടുപ്പിച്ച് പത്തനംതിട്ട പൊലീസ്

ഈ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ക്ക് 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയും പ്രവര്‍ത്തിക്കാം.

50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അനുവദിക്കും. ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടാതെ രണ്ട് ആളുകളെ വച്ച് സര്‍വീസ് നടത്താന്‍ അനുവദിക്കും.

കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങൾ

പന്തളം നഗരസഭയും കൊടുമണ്‍, ചിറ്റാര്‍, നാറാണംമൂഴി, റാന്നി പഴവങ്ങാടി, ഏഴംകുളം, പെരിങ്ങര, കുറ്റൂര്‍, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളാണ് കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്നത്. ഈ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും.

തുണിക്കട, ചെരുപ്പ്കട, സ്വര്‍ണ്ണക്കട, പഠന സാമഗ്രികളുടെ കടകള്‍, റിപ്പയര്‍ - സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും.

കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങൾ

കുന്നന്താനം, റാന്നി അങ്ങാടി, വടശ്ശേരിക്കര, ആറന്മുള എന്നീ പഞ്ചായത്തുകളാണ് കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്നത്. ഈ തദ്ദേശ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ നടപ്പാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.