പത്തനംതിട്ട: ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുറയുന്നു. പുതിയതായി രണ്ടു കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം ആറായി ചുരുങ്ങി. രോഗബാധ പൂര്‍ണമായും ഭേദമായ 11 പേര്‍ ഉള്‍പ്പെടെ ആകെ 145 പേർ ഇതുവരെ ആശുപത്രി വിട്ടു.
ആകെ 15 പേര്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. 4494 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് അയച്ച 116 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 2834 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. അതേ സമയം ലോക്ക് ഡൗൺ വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് 385 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 388 പേരെ അറസ്റ്റ് ചെയ്യുകയും 322 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്‍റെ രണ്ടാം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.