പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയുന്നതിനും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് കണ്‍ട്രോള്‍ റൂം. രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് ജീവനക്കാര്‍ കോള്‍ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്നത്.
കൊവിഡ് ബാധിതര്‍ക്ക് ആശുപത്രി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ കിടക്കകള്‍ ആവശ്യം വരുന്ന സാഹചര്യങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ആശാ പ്രവര്‍ത്തകരുടെ സേവനം, ചികിത്സ, വാക്സിനേഷന്‍ വിവരങ്ങള്‍, കൊവിഡ് ടെസ്റ്റിങ് വിവരങ്ങള്‍, ആംബുലന്‍സ് സേവനം തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമിലൂടെ അറിയാന്‍ സാധിക്കും.
ഗൃഹചികിത്സയിലുള്ള രോഗികള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയിലേക്കു മാറേണ്ട സാഹചര്യം ഉണ്ടായാലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കാവുന്നതാണ്. മെയ് ആദ്യ ആഴ്ച്ചയില്‍ തന്നെ 1500 ഓളം ഫോണ്‍ കോളുകള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2228220, 0468 2322515. ഓക്‌സിജന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ഓക്‌സിജന്‍ വാര്‍ റൂമിലേക്കും വിളിക്കാം. ഫോണ്‍: 8547715558.
also read: കൊവിഡ് പ്രതിരോധം: പത്തനംതിട്ട നഗരത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍