ETV Bharat / state

കള്ളവോട്ടിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാൻ നീക്കമെന്ന് ചെന്നിത്തല - രമേശ് ചെന്നിത്തല വാർത്ത

കള്ളവോട്ടുകൾ തിരുകി കയറ്റിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല

chennithala against fake votes  ramesh chennithala against fake votes  opposition leader ramesh chennithala  കള്ളവോട്ടിനെതിരെ രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല വാർത്ത  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കള്ളവോട്ടിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാൻ നീക്കമെന്ന് ചെന്നിത്തല
author img

By

Published : Mar 29, 2021, 5:23 PM IST

പത്തനംതിട്ട: കള്ളവോട്ടിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇടത് സര്‍ക്കാരിന്‍റെ മാറ്റം അനിവാര്യമായി കരുതുന്നവരാണ്‌ ഓരോ മലയാളിയുമെന്നും ഇടതുപക്ഷത്തിനു തുടർഭരണമുണ്ടായാൽ ശബരിമലയിൽ യുവതികളെ കയറ്റാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിവിധ കേന്ദ്രങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല് ലക്ഷം വ്യാജ വോട്ടുകളാണ് പട്ടികയിൽ ഉള്ളതെന്നും കള്ളവോട്ടുകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടുകൾ തിരുകി കയറ്റിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും തന്‍റെ മാതാവിന്‍റെ ഇരട്ട വോട്ട് പോലും ഗൂഡാലോചനയുടെ ഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.