ETV Bharat / state

മതസ്‌പർധ വളര്‍ത്തുന്ന വാർത്ത ; നമോ ടിവി ഉടമയും അവതാരകയും അറസ്റ്റില്‍

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ഇരുവരും കീഴടങ്ങുകയായിരുന്നു

മതസ്‌പർധ വളര്‍ത്തുന്ന വാർത്ത  നമോ ടിവി ഉടമയും അവതാരകയും അറസ്റ്റില്‍  നമോ ടിവി ഉടമ അറസ്റ്റില്‍  നമോ ടിവി ഉടമ അറസ്റ്റില്‍ വാർത്ത  നമോ ടിവി അവതാരക അറസ്റ്റില്‍  നമോ ടിവി അവതാരക അറസ്റ്റില്‍ വാർത്ത  മതസ്‌പർധ വളര്‍ത്തുന്ന വാർത്തകൾ  നമോ ടിവി വാർത്ത  രഞ്ജിത് എബ്രഹാം അറസ്റ്റിൽ  ശ്രീജ വള്ളിക്കോട് അറസ്റ്റിൽ  ശ്രീജ വള്ളിക്കോട് വാർത്ത  രഞ്ജിത് എബ്രഹാം വാർത്ത  Namo TV owner and presenter arrested  NAMO TV  Namo tv owner arrested  Namo tv presenter arrested  namo tv news  namo tv owner news  ranjith abraham arrested  srreja vallikod arrested
മതസ്‌പർധ വളര്‍ത്തുന്ന വാർത്ത; നമോ ടിവി ഉടമയും അവതാരകയും അറസ്റ്റില്‍
author img

By

Published : Nov 1, 2021, 8:34 PM IST

പത്തനംതിട്ട : മതസ്‌പർധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടിവി ഉടമയും അവതാരകയും അറസ്റ്റില്‍. രഞ്ജിത് എബ്രഹാം, ശ്രീജ വള്ളിക്കോട് എന്നിവരാണ് തിരുവല്ല പൊലീസിന് മുന്‍പാകെ കീഴടങ്ങിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും കീഴടങ്ങൽ. സെപ്റ്റംബര്‍ 19നാണ് വിദ്വേഷ പ്രചാരണം നടത്തുന്നു എന്ന പരാതിയില്‍ ഇരുവര്‍ക്കുമെതിരെ 153 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

പരാതി സംബന്ധിച്ച്‌ അന്വേഷണം നടക്കുന്നതിനിടെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. വിഷയത്തിൽ പൊലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു.

ALSO READ: വഴി തടയല്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു.

കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നതെന്നായിരുന്നു സെപ്റ്റംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. തുടർന്ന് ഇരുവരും മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.