പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ആറ് പേർ പൊലീസ് കസ്‌റ്റഡിയിൽ. 17 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പലപ്പോഴായി പലയിടങ്ങളില്‍വച്ച് പീഡിപ്പിച്ചതിന് കാമുകനേയും സുഹൃത്തുക്കളേയുമാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ പീഡന പരമ്പര സംബന്ധിച്ച് ജൂലൈ ഒന്നിനാണ് അടൂര്‍ പൊലീസില്‍ പരാതി ലഭിക്കുന്നത്.
കുട്ടിയുടെ കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെൺകുട്ടിയുടെ ഫോണ്‍ നമ്പർ നല്‍കുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ കാമുകനും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു. ശേഷം ഇന്‍സ്‌പെക്‌ടര്‍ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് ഇവർക്കായി അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിട്ടാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
നാല് പേരെ ആലപ്പുഴയിൽ നിന്നും രണ്ടുപേരെ പത്തനംതിട്ടയിൽ നിന്നുമാണ് പിടികൂടിയതെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.ഇതിന് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.
Also read : സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയ കോളജ് വിദ്യാര്‍ഥി ബലാത്സംഗത്തിനിരയായി ; സഹപാഠിക്കെതിരെ കേസ്
കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി : ഇന്നലെയാണ് രാജസ്ഥാനിലെ കരൗലി ജില്ലയിൽ 19വയസുള്ള ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയെന്ന് പരാതി ലഭിച്ചത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളിയതായാണ് കുടുംബത്തിന്‍റെ പരാതി. പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിന് പിന്നാലെയാണ് ജൂലൈ 13 ന് പ്രദേശത്തെ കിണറ്റിൽ നിന്ന് കുടുംബം മൃതദേഹം കണ്ടെത്തിയത്.
ഭർത്താവിനെ ബന്ധനസ്ഥനാക്കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി : കഴിഞ്ഞ മാസമാണ് മഹാരാഷ്‌ട്രയിൽ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിനിരയായത്. സത്താറയിലെ ഫാക്‌ടറിയിലെ ജോലിക്കാരിയായ യുവതിയെ സ്ഥാപന ഉടമയും കൂട്ടാളികളുമാണ് കൂട്ടബലാത്സംഗം ചെയ്‌തത്. ഫാക്‌ടറിക്കടുത്ത് കുടിൽ കെട്ടി താമസിക്കുകയായിരുന്ന യുവതിയുടെ വീട്ടിലേക്ക് സ്ഥാപന ഉടമയായ ബാലു ഷെൽഖും സുഹൃത്തുക്കളും അതിക്രമിച്ച് കടന്ന് യുവതിയുടെ ഭർത്താവിനെ ബന്ധനസ്ഥനാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ എട്ടിനാണ് ബാലു ഷെൽഖ് പൊലീസ് പിടിയിലാകുന്നത്. കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
also read : Gang rape| ഭര്‍ത്താവിനെ ബന്ധനസ്ഥനാക്കി ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; ഫാക്‌ടറി ഉടമ അറസ്റ്റില്‍