ETV Bharat / state

വ്യാപാരിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍ - വ്യാപാരി വ്യവസായി ഏകോപന സമിതി

ജിഎസ്‌ടി കുടിശിക 27 ലക്ഷം രൂപ അടയ്ക്കണമെന്ന നോട്ടീസിൽ മനംനൊന്താണ് മത്തായി ഡാനിയേല്‍ ആത്മഹത്യ ചെയ്‌തതെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പറയുന്നത്.

വ്യാപാരിയുടെ ആത്മഹത്യ; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരം നടത്തി
author img

By

Published : Oct 29, 2019, 8:08 PM IST

പത്തനംതിട്ട: വാറ്റ് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച വ്യാപാരി ആത്മഹത്യ ചെയ്‌ത സംഭവത്തെതുടർന്ന് പത്തനംതിട്ടയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരം നടത്തി. പത്തനംതിട്ട കോന്നി തണ്ണിത്തോട് കുന്നത്ത് സ്റ്റോഴ്‌സ് ഉടമ മത്തായി ഡാനിയേല്‍ (73) എന്ന തങ്കച്ചനാണ് ആത്മഹത്യ ചെയ്‌തത്‌. ജിഎസ്‌ടി കുടിശിക ഇരുപത്തിയേഴ് ലക്ഷം രൂപ അടയ്ക്കണമെന്ന നോട്ടീസിൽ മനംനൊന്താണ് ഡാനിയേല്‍ ആത്മഹത്യ ചെയ്‌തതെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് 27 ലക്ഷം രൂപ വാറ്റ് നികുതി അടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് മത്തായി ഡാനിയേലിന് ലഭിച്ചത്.

merchant suicide  വ്യാപാരിയുടെ ആത്മഹത്യ  pathanamthitta  konni  പത്തനംതിട്ട  കോന്നി  വ്യാപാരി വ്യവസായി ഏകോപന സമിതി  merchant association
വ്യാപാരിയുടെ ആത്മഹത്യ; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മൃതദേഹവുമായി കലക്‌ടറേറ്റിന് മുന്നിൽ വ്യാപാരികള്‍ പ്രതിഷേധിച്ചു. ആന്‍റോ ആന്‍റണി എംപി സമരം ഉദ്ഘാടനം ചെയ്‌തു. വാറ്റ് നിയമത്തിന്‍റെ പേരിൽ വ്യാപാരി വ്യവസായികളെ ദ്രോഹിക്കുന്ന നടപടി തുടർന്നാൽ വരും നാളുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും ജില്ലാ പ്രസിഡന്‍റ് എ.ജെ ഷാജഹാൻ പറഞ്ഞു. അതേ സമയം ഭീമമായ തുക വാറ്റ് നികുതിയിനത്തിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയ വ്യാപാരികളെ വിളിച്ചു വരുത്തി മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ അടച്ച് ഒത്തു തീർപ്പാക്കുന്നതിന് ശ്രമം നടത്തുന്നതായി വ്യാപാരികൾ പറയുന്നു. ക്യാഷ് ബുക്ക്, പർച്ചേസ് ഡേ ബുക്ക് എന്നിവ ഉൾപ്പെടെ പന്ത്രണ്ടോളം രേഖകൾ ഹാജരാക്കണമെന്ന് നോട്ടീസിൽ പറയുന്നു. രേഖകളുമായെത്തുന്നവർ ഉദ്യോഗസ്ഥന്‍റെ അനുവാദമില്ലാതെ ഓഫീസ് വിട്ട് പോകരുതെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയും വ്യാപാരികളുടെ ഇടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Intro:Body:പത്തനംതിട്ട തണ്ണിത്തോട്ടിൽ ഇരുപത്തിയേഴ് ലക്ഷം രൂപ വാറ്റ് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച വ്യാപാരി ആത്മഹത്യ ചെയ്തു.പ്രതിഷേധസൂചകമായി മൃതദേഹവുമായി വ്യാപാരികൾ കളക്ട്രേറ്റ് മാർച്ച് നടത്തി

പത്തനംതിട്ട കോന്നി തണ്ണിത്തൊട് കുന്നത്ത് സ്റ്റോഴ്സ് ഉടമ 73 വയസുള്ള മത്തായി ദാനിയെൽ എന്ന തങ്കച്ചൻ  ആത്മഹത്യ ചെയ്തു.ജി സ്ടി കുടിശിക അടയ്ക്കണമെന്ന വിൽപ്പന നികുതിയുടെ നോട്ടിസിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണം.

കഴിഞ്ഞ ദിവസമാണ് 27 ലക്ഷം രുപ വാറ്റ് നികുതി അടക്കണമെന്ന് ആവശ്യപ്പെട്  ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ഡാനിയലിന് ലഭിച്ചത്. തണ്ണിത്തോട്ടിലെ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ട ഇദേഹത്ത ബന്ധുക്കളും നാട്ടുകാരും ചേർന്ന്  പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പ്രതിഷേധവുമായി  പത്തനംതിട്ടയിലെ വ്യാപാരികൾ രംഗത്ത് എത്തി. മൃതദേഹവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ആന്റോ ആന്റണി എംപി സമരം ഉദ്ഘാടനം ചെയ്തു.
ബൈറ്റ്

വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരി വ്യവസായി കളെ ദ്രോഹിക്കുന്ന നടപടി തുടർന്നാൽ വരും നാളുകളിൽ ഇത്തരം സംഭവം ആവർത്തിക്കുമെന്നു ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാൻ പറഞ്ഞു.
ബൈറ്റ്

അതേ സമയം ഭീമമായ തുക വാറ്റ് നികുതിയിനത്തിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി വ്യാപാരികളെ വിളിച്ചു വരുത്തി 3 മുതൽ 5 ലക്ഷം രൂപ വരെ അടച്ച് ഒത്തു തീർപ്പാക്കുന്നതിന് ശ്രമം നടത്തുന്നതായി വ്യാപാരികൾ പറയുന്നു. ക്യാഷ് ബുക്ക് പർച്ചേസ് ഡേ ബുക്ക് ഉൾപ്പടെ 12 ഓളം രേഖകൾ ഹാജരാക്കണമെന്ന് നോട്ടീസിൽ പറയുന്നു. രേഖകളുമായെത്തിയാൽ ഉദ്യോഗസ്ഥന്റെ അനുവാദമില്ലാതെ ഓഫീസ് വിട്ട് പോകരുതെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനെതിരെയും വ്യാപാരികളുടെ ഇടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.