ETV Bharat / state

പത്തനംതിട്ടയില്‍ കനത്ത മഴ, ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം - മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയും തുടര്‍നടപടികളും വിലയിരുത്തുന്നതിന് ഓണ്‍ലൈനായാണ് അവലോകന യോഗം ചേര്‍ന്നത്. ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്‌ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് യോഗത്തില്‍ പറഞ്ഞു

Heavy rain in Pathanamthitta  Health Minister Veena George  Heavy rain  meeting on Pathanamthitta rain  പത്തനംതിട്ടയില്‍ കനത്ത മഴ  കനത്ത മഴ  ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം  അവലോകന യോഗം  review meeting  പത്തനംതിട്ട  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  ആന്‍റോ ആന്‍റണി എംപി  Anto Antony MP  മാത്യു ടി തോമസ് എംഎല്‍എ  Mathew T Thomas
പത്തനംതിട്ടയില്‍ കനത്ത മഴ, ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം
author img

By

Published : Aug 29, 2022, 7:40 PM IST

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്‌ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയും തുടര്‍നടപടികളും വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തോടുകളും നീര്‍ച്ചാലുകളും നിറഞ്ഞ് വീടുകളിലും, കടകളിലും വെള്ളം കയറുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

പത്തനംതിട്ടയില്‍ കനത്ത മഴ

പുഴകള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍ എന്നിവയില്‍ ആരും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഇറങ്ങരുത്. എല്ലാവരും ജാഗ്രത പുലര്‍ത്തണം. അപകട സാധ്യത മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.

ഇലന്തൂരില്‍ റോഡിന്‍റെ വശം ഇടിഞ്ഞതും മറ്റ് എവിടെയെങ്കിലും റോഡ് അപകടാവസ്ഥയിലുണ്ടോ എന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ജില്ല ആശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ചുങ്കപ്പാറയ്‌ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് തയാറാക്കണമെന്ന് ആന്‍റോ ആന്‍റണി എംപി യോഗത്തില്‍ ആവശ്യപ്പെട്ടു.

ചുങ്കപ്പാറ ടൗണിലെ കടകളിലെ മുഴുവന്‍ സാധനങ്ങളും നശിച്ചെന്നും എംപി പറഞ്ഞു. വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് സ്‌കൂളിലെ ശുചിമുറി കെട്ടിടം ഇടിഞ്ഞിട്ടുണ്ടെന്നും ഇവിടെ കൂടുതല്‍ നാശനഷ്‌ടം സംഭവിക്കാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ വകുപ്പ് തലത്തില്‍ സ്വീകരിക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. പുറമറ്റം, കല്ലൂപ്പാറ എന്നിവിടങ്ങളില്‍ ഓരോ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കോന്നി നിയോജകമണ്ഡലത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ചുങ്കപ്പാറയില്‍ വലിയ നാശ നഷ്‌ടമാണുണ്ടായിട്ടുള്ളതെന്നും പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ ഫയര്‍ഫോഴ്‌സ്, ഇറിഗേഷന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണം.

വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ചുങ്കപ്പാറയിലെ 63 കടകളില്‍ വെള്ളം കയറിയിട്ടുണ്ടെന്നും ഓണത്തിനായി സംഭരിച്ചിരുന്ന സാധനങ്ങള്‍ നശിച്ചതായും ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

മഴയും നദികളിലെ ജലനിരപ്പും: ഏറ്റവും അധികം മഴ ലഭിച്ചത് നാരങ്ങാനത്താണ്. ഇവിടെ 190 മില്ലി മീറ്റര്‍ മഴ പെയ്‌തു. കക്കി ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. പമ്പ ഡാമില്‍ ജലം നിയന്ത്രണ വിധേയമാണ്, ഇവിടെ ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്. മൂഴിയാര്‍, മണിയാര്‍ എന്നിവ ചെറിയ തോതില്‍ തുറന്നിട്ടുണ്ട്.

മണിമലയാറിലെ ജലനിരപ്പ് ഡെയ്‌ഞ്ചര്‍ ലെവലിന് മുകളിലാണ്. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് വാണിങ് ലെവല്‍ കടന്നു. പമ്പ നദിയിലെ ജലനിരപ്പ് നിലവില്‍ അപകടകരമായ നിലയില്‍ ഉയര്‍ന്നിട്ടില്ല.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജില്ലയില്‍ അതിശക്തമായ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയുണ്ട്. ഇലന്തൂര്‍ വില്ലേജിലെ പട്ടംതറ കോളനിയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ഒന്‍പത് കുടുംബങ്ങളെ ഇലന്തൂര്‍ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പില്‍ 63 പേര്‍: കനത്ത മഴയെ തുടര്‍ന്ന് കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലായി രണ്ട് വീതം ആകെ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 63 പേരാണ് നാല് ക്യാമ്പുകളിലായി കഴിയുന്നത്. കോഴഞ്ചേരി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 41 പേരും മല്ലപ്പള്ളി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 22 പേരും കഴിയുന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ രണ്ട് വീതവും കോന്നി താലൂക്കില്‍ ഒന്നും ഉള്‍പ്പെടെ ആകെ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

ജില്ലയില്‍ അവധി: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(30/08/22) ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍നിശ്ചയിച്ച പ്രകാരമുള്ള സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

Also Read സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക്‌ സാധ്യത ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.