ETV Bharat / state

കണ്ടാല്‍ ശരിക്കും പൊലീസ്, മാസ്‌ക് വച്ചില്ലെങ്കില്‍ പിഴ; ഒടുവില്‍ വ്യാജൻ പിടിയിലായി - പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അറസ്റ്റ്

തിരുവല്ലയിൽ പൊലീസ് ചമഞ്ഞ് വഴിയാത്രക്കാരുടെ പണവും സ്വർണാഭരണവും കവര്‍ന്ന മോഷ്‌ടാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

man posing as police officer arrested  pathanamthitta man arrested for impersonating police  pathanamthitta arrest latest  pathanamthitta latest news  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടല്‍  പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അറസ്റ്റ്  പണം തട്ടല്‍ അറസ്റ്റ്  rat
വേഷം കാക്കി പാന്‍റും കറുത്ത ഷൂസും, മാസ്‌ക് വച്ചില്ലെങ്കില്‍ പിഴ ; ഒടുവില്‍ പിടിയിലായി ഡൂപ്ലിക്കേറ്റ് പൊലീസ്Bharat
author img

By

Published : Aug 9, 2022, 9:32 PM IST

പത്തനംതിട്ട: കാക്കി പാന്‍റും കറുത്ത ഷൂസും ധരിച്ച് സ്‌കൂട്ടറിൽ കറങ്ങും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞു നിർത്തി 'പെറ്റി' അടി. തിരുവല്ലയിൽ പൊലീസ് ചമഞ്ഞ് വഴിയാത്രക്കാരുടെ പണവും സ്വർണാഭരണവും കവര്‍ന്നയാള്‍ പിടിയില്‍.

ചെങ്ങന്നൂർ ഇടനാട് സ്വദേശി അനീഷ് കുമാർ പി.ബി ആണ് (36) അറസ്റ്റിലായത്. പൊലീസ് ചമഞ്ഞ് സ്‌കൂട്ടർ യാത്രികനെ തടഞ്ഞുനിർത്തിയശേഷം പോക്കറ്റിൽ നിന്നും 5,000 രൂപയും ധരിച്ചിരുന്ന ഒരു ഗ്രാം സ്വർണ കമ്മലും കവർന്ന കേസിലാണ് അറസ്റ്റ്. ഞായറാഴ്‌ച രാവിലെ 10.30ന് വളഞ്ഞവട്ടം ബിവറേജിന് സമീപം അച്ചൻപടി റോഡിലാണ് സംഭവം.

കാക്കി പാന്‍റും ധരിച്ച് സ്‌കൂട്ടറില്‍ കറക്കം: വളഞ്ഞവട്ടം സ്വദേശി വിജയനാണ് (60) കവർച്ചക്കിരയായത്. വിജയൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തെ പിന്തുടർന്നെത്തിയ പ്രതി തന്‍റെ സ്‌കൂട്ടർ കുറുകെ വച്ച് വിജയന്‍റെ സ്‌കൂട്ടർ തടഞ്ഞുനിർത്തി. ഇതിന് ശേഷം വിജയനോട് വാഹനത്തിന്‍റെ രേഖകൾ ആവശ്യപ്പെട്ടു.

രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞതോടെ പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിജയന്‍റെ ഷർട്ടിന്‍റെ പോക്കറ്റിലുണ്ടായിരുന്ന 5,000 രൂപയും കാതിൽ ധരിച്ചിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന കമ്മലും കൈക്കലാക്കി. സ്റ്റേഷനിലേക്കെന്ന വ്യാജേനെ സ്‌കൂട്ടറില്‍ കയറ്റിയ ശേഷം വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കി വിട്ടു.

തുടര്‍ന്ന് വിജയൻ പുളിക്കീഴ് പൊലീസിൽ പരാതി നല്‍കി. സൈബർ സെല്ലിന്‍റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഇരമല്ലിക്കര പാലത്തിന് സമീപം വച്ച് അതുവഴി കടന്നുപോയ പ്രതിയെ വിജയൻ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി സമാന രീതിയിൽ മുമ്പും കവർച്ച നടത്തിയിട്ടുണ്ടെന്നും പൊലീസിനോട് വെളിപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെയും ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ പിന്തുടർന്ന് തടഞ്ഞുനിർത്തിയും ഇയാള്‍ പെറ്റിയെന്ന പേരിൽ പണം തട്ടിയിരുന്നു. ഇയാളുടെ വേഷവും രീതികളും കണ്ട് യഥാർഥ പൊലീസ് ആണെന്ന് കരുതി പലരും പരാതിപ്പെടാതിരുന്നത് പ്രതിയ്ക്ക് സഹായമായി.

Also read: ഗവര്‍ണര്‍ ചമഞ്ഞ് മന്ത്രിമാരെ കബളിപ്പിക്കാൻ ശ്രമിച്ച സ്കൂള്‍ അധ്യാപകൻ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.