ശബരിമല: ശബരിമല മാളികപ്പുറം മേൽശാന്തിയായി പരമേശ്വരൻ നമ്പൂതിരിയെ അവരോധിച്ചു. നട തുറന്ന ദിവസം മുതൽ പുറപ്പെടാ ശാന്തിയായെങ്കിലും പരമേശ്വരൻ നമ്പൂതിരിയുടെ ബന്ധുവിന്റെ മരണം കാരണം ചടങ്ങുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ആ ചടങ്ങുകളാണ് ഇന്ന് നടന്നത്. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലിരുത്തി പുതിയ മേൽശാന്തിയെ കലശാഭിഷേകം നടത്തി. തുടർന്ന് കൈ പിടിച്ച് ശ്രീകോവിലിന് ഉള്ളിലേക്ക് ആനയിച്ചു. ഇതോടെയാണ് ചടങ്ങുകൾ പൂർത്തിയായത്. മാളികപ്പുറത്തമ്മയെ പൂജിക്കാനുള്ള അവസരം ലഭിച്ചത് അനുഗ്രഹമായി കാണുന്നുവെന്ന് പരമേശ്വരൻ നമ്പൂതിരി പ്രതികരിച്ചു.
മാളികപ്പുറം മേല്‍ശാന്തിയായി പരമേശ്വരൻ നമ്പൂതിരി ചുമതലയേറ്റു - sabarimala latest
പരമേശ്വരൻ നമ്പൂതിരിയുടെ ബന്ധുവിന്റെ മരണം കാരണം സ്ഥാനാരോഹണ ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നില്ല. ആ ചടങ്ങുകളാണ് ഇന്ന് നടന്നത്
![മാളികപ്പുറം മേല്‍ശാന്തിയായി പരമേശ്വരൻ നമ്പൂതിരി ചുമതലയേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5152763-thumbnail-3x2-asldkal.jpg?imwidth=3840)