ETV Bharat / state

നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി മറിഞ്ഞു ; അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു - latest news in kerala

തോട്ടുപുറം സ്വദേശി പി.എസ് സാമുവലാണ് മരിച്ചത്. പാറക്കല്ലുകള്‍ക്കിടയില്‍ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറിലേക്ക് മറിയുകയായിരുന്നു

pta accident  Lorry accident in Pathanamthitta  നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മറിഞ്ഞു  സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു  നിയന്ത്രണം വിട്ട ലോറി  പത്തനംതിട്ട വാര്‍ത്തകള്‍  kerala news updates  latest news in kerala  accident news updates
ഓമല്ലൂരില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മറിഞ്ഞു
author img

By

Published : Mar 1, 2023, 8:38 PM IST

പത്തനംതിട്ട : ഓമല്ലൂരില്‍ പാറക്കല്ലുകള്‍ കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കോഴഞ്ചേരി തോട്ടുപുറം സ്വദേശി പി.എസ് സാമുവലാണ് (65) മരിച്ചത്. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി.

ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. പാറക്കല്ല് കയറ്റി പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഓമല്ലൂരിലെ കുളം ജംങ്ഷനിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌ക്കൂട്ടറിലേക്ക് മറിയുകയായിരുന്നു. പാറക്കല്ലുകള്‍ക്കടിയില്‍പ്പെട്ട സാമുവലിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തിയാണ് ഡ്രൈവറെ രക്ഷിച്ചത്. സാരമായ പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഓമല്ലൂര്‍ റോഡില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.