ETV Bharat / state

ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പത്തനംതിട്ട ഡിഎംഒ

author img

By

Published : Apr 27, 2020, 11:17 PM IST

നേരിയ ഇളവുകൾ ലഭിക്കുമ്പോഴേക്കും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു

ലോക്ക് ഡൗൺ  പത്തനംതിട്ട ഡിഎംഒ  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ  Lock down instructions  Pathanamthitta DMO
ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണം; പത്തനംതിട്ട ഡിഎംഒ

പത്തനംതിട്ട: ലോക്ക് ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴേക്കും ചില സ്ഥലങ്ങളിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടതായും ഇത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ മുൻകരുതൽ നൽകി. ഏതുസാഹചര്യത്തിലായാലും നിയന്ത്രണങ്ങൾ ലംഘിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഫലം ഇല്ലാതെ വരും. തുറന്ന് പ്രവർത്തിക്കുന്നതിന് മുമ്പ് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. വ്യാപാര സ്ഥാപനങ്ങള്‍, ലാബുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടത്തും സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സൗകര്യം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌ക്കുകളാണ് അനുയോജ്യം. ഇവ അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുജനങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ സ്ഥാപനങ്ങളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.