കോഴിക്കോട്: വടകര ദേശീയപാതയില്‍ മിനി ലോറി ഇടിച്ച് താഴെ വീണ സ്‌കൂട്ടര്‍ യാത്രക്കാരെ മനസാന്നിധ്യം കൊണ്ട് രക്ഷിച്ച് ബസ് ഡ്രൈവര്‍. ബസിന് മുന്നിൽ പോവുകയായിരുന്ന സ്‌കൂട്ടറിനെ ഒരു മിനി ലോറി മറികടക്കാന്‍ ശ്രമിച്ചു. എന്നാല്‍ മിനി ലോറി ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളും ഒരു കുട്ടിയും റോഡിലേക്ക് തെറിച്ച് വീണു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
പുറകെ വരികയായിരുന്ന ബസിന്‍റെ ടയറിനടിയിലേക്കാണ് ഇവർ വീണത്. ബസ് പെട്ടെന്ന് വെട്ടിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. ഞായറാഴ്ചയായിരുന്നു (സെപ്റ്റംബർ 8) സംഭവം.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ ഡ്രൈവര്‍ ഷിജേഷിന്‍റെ മനസാന്നിധ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി. പരിക്കേറ്റ സ്‌കൂട്ടർ യാത്രികരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read:മുക്കത്ത് കണ്ടെയ്‌നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് അത്‌ഭുതകരമായി