ETV Bharat / state

കോന്നിയുടെ മനസ് മാറി; അടൂരിന്‍റെ തട്ടകത്തില്‍ ഇനി ജനീഷ് കുമാർ

ജനീഷ് കുമാറിന് 9953 വോട്ടിന്‍റെ ഭൂരിപക്ഷം. കോന്നിയിലെ വിജയത്തോടെ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും എല്‍ഡിഎഫിനൊപ്പമായി.

കോന്നി കൈ കൊടുത്തത് ഇടതുസ്ഥാനാര്‍ഥി ജനീഷ് കുമാറിന്
author img

By

Published : Oct 24, 2019, 9:02 PM IST

Updated : Oct 24, 2019, 10:04 PM IST

പത്തനംതിട്ട: ശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന് ഉജ്വല വിജയം. 23 വർഷ കോൺഗ്രസ് കുത്തകയാക്കിയ മണ്ഡലം 9953 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് പിടിച്ചെടുത്തത്. 1965-ൽ രൂപം കൊണ്ട മണ്ഡലത്തിൽ ഏറ്റവും ശക്തമായ മത്സരമാണ് ഇക്കുറി നടന്നത്. തീ പാറുന്ന പ്രചാരണത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു. രണ്ട് സ്വതന്ത്രരുൾപ്പെടെ അഞ്ച് സ്ഥാനാർഥികളാണ് കോന്നിയില്‍ മത്സരിക്കാനുണ്ടായിരുന്നത്. കോന്നിയിലെ വിജയത്തോടെ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും എല്‍ഡിഎഫിനൊപ്പമായി.

ആദ്യ റൗണ്ടിൽ യു.ഡി.എഫിന് 532 വോട്ടിന്‍റെ ലീഡ് നേടാനായതൊഴിച്ചാല്‍ പിന്നീട് അത് തിരികെ പിടിക്കാൻ യുഡിഎഫിനായില്ല. എൽ.ഡി.എഫ് 54099 വോട്ടും കോൺഗ്രസ് 44146 വോട്ടും ബിജെപി 39786 വോട്ടുമാണ് കോന്നിയില്‍ നേടിയത്. നോട്ട 469 വോട്ടും നേടി.

കോന്നിയില്‍ ജയം ജനീഷ് കുമാറിന്

ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്‍റ്, സംസ്ഥാന യുവജന കമ്മീഷനംഗം, പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എന്നിവയാണ് ജനീഷ് കുമാറിന്‍റെ പ്രവര്‍ത്തന മേഖല. സ്വന്തം ജന്മ നാട് കൂടിയായ സീതത്തോടും തണ്ണിത്തോടും ചിറ്റാറുമുൾപ്പെടെയുള്ള പഞ്ചായത്തുകളില്‍ ജനീഷ് കുമാര്‍ മികച്ച ഭൂരിപക്ഷം നേടി. യു.ഡി.എഫിന്‍റെ കോട്ടയായിരുന്ന മൈലപ്ര, കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിലും എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി. ഫലം വന്നതോടെ വലിയ ആഘോഷ പരിപാടികളാണ് മണ്ഡലത്തില്‍ നടന്നത്.

Intro:ശക്തമായ ത്രികോണ മത്സരത്തിൽ കെ യു ജനീഷ് കുമാറിന് വിജയം.
Body:
1965-ൽ രൂപം കൊണ്ട മണ്ഡലത്തിൽ ഏറ്റവും ശക്തമായ മത്സരമാണ് ഇക്കുറി നടന്നത്. തീ പാറുന്ന പ്രചാരണത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ട് സ്വതന്ത്രരുൾപ്പെടെ അഞ്ച് സ്ഥാനാർഥികളാണ് പോരിനിറങ്ങിയത്.

23 വർഷത്തിന് ശേഷം 9953 വോട്ടിന്റെ ഭൂരിപക്ഷങ്ങിലാണ് കോൺഗ്രസിന്റെ കൈയ്യിൽ നിന്നും എൽ ഡി എഫ് കോന്നി മണ്ഡലം പിടിച്ചെടുത്തത്.കോന്നിയിൽ വിജയം പിടിച്ചെടുത്ത ജനീഷ് കുമാറിലൂടെ ഇടതുപക്ഷത്തിന് കിട്ടിയത് ജില്ലയിലെ സന്പൂർണ വിജയമാണ്.. നിലവിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിലും നിയമസഭാംഗങ്ങൾ എൽ.ഡി.എഫ്. പ്രതിനിധികളാണ്.

ആദ്യ റൗണ്ടിൽ മാത്രം യു ഡി എഫ് 532 വോട്ടിന്റെ ലീഡ് നേടിയതൊഴിച്ചാൽ പിന്നീടൊരിക്കലും എൽ ഡി എഫ് നെ മറികടിക്കാൻ കഴിഞ്ഞില്ല. എൽ ഡി എഫ് 54099 വോട്ടും കോൺഗ്രസ്
44146 വോട്ടും ബിജെപി 39786 വോട്ടുമാണ് നേടിയത്.സ്വതന്ത്ര സ്ഥാനാർത്ഥികളെക്കാളും കൂടുതൽ വോട്ട് ലഭിച്ചത്   നോട്ടക്കാണ് 469.

1996 മുതലാണ് കോന്നി വലതുപക്ഷത്തോട് ചേർന്നുനിന്നത്. ഇത്തവണ സി.പി.എം. സംസ്ഥാന നേതൃത്വംതന്നെ നേരിട്ട് സ്ഥാനാർഥിയെ രംഗത്തിറക്കിയതാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന
യുവജന കമ്മീഷനംഗം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം  എന്നീ നിലകളിലാണ് കെ.യു.ജനീഷ് കുമാർ പ്രവർത്തിക്കുന്നത്.ജനീഷ് കുമാറിന്റെ ജന്മ നാടു കൂടിയായ സീതത്തോടും തണ്ണിത്തോടും ചിറ്റാറുമുൾപ്പെെടയുള്ള പഞ്ചായത്തുകൾ നല്ല ഭൂരിപക്ഷമാണ്  നൽകിയത്. യു ഡി എഫ് ന്റെ കോട്ടയായിരുന്ന മൈലപ്ര കോന്നി അരുവാപ്പുലം പഞ്ചായത്തുകളിലെല്ലാം എൽ ഡി എഫ് വ്യക്തമായ ഭൂരിപക്ഷം നേടി.

ആരോപണ പ്രത്യാരോപണങ്ങൾക്കും ജാതി സമവാക്യങ്ങൾക്കും മറുപടി നൽകി
യു ഡി എഫ് ന്റെ കോട്ട തകർത്തതിന്റെ എൽ ഡി എഫ് ന്റെ വിജയാഹ്ലാദം എലിയറയ്ക്കൽ മുതൽ കോന്നി വരെ മണിക്കൂറുകളോളം നീണ്ടു നിന്നു.

Conclusion:
Last Updated : Oct 24, 2019, 10:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.