ETV Bharat / state

കോന്നി ഉപതെരഞ്ഞെടുപ്പ്; എതിരാളികളുടെ ദുർബലത പടവാളാക്കി മുന്നണികൾ

പ്രസ്ക്ലബില്‍ സംഘടിപ്പിച്ച സംവാദത്തില്‍ കെ അനന്തഗോപന്‍,ബാബു ജോർജ്,ഷാജി ആര്‍ നായർ എന്നിവർ പങ്കെടുത്തു

കോന്നി ഉപതെരഞ്ഞെടുപ്പ്
author img

By

Published : Oct 19, 2019, 4:46 AM IST

Updated : Oct 19, 2019, 7:59 AM IST

പത്തനംതിട്ട: കോന്നി പിടിച്ചെടുക്കാൻ വാശിയോടെ മൂന്ന് മുന്നണികളും. കോന്നി ഉപതെരഞ്ഞെടുപ്പിലെ വിജയസാധ്യത വിലയിരുത്താൻ പത്തനംതിട്ട പ്രസ്‌ ക്ലബില്‍ സംഘടിപ്പിച്ച സംവാദത്തില്‍ എല്‍ഡിഎഫിനു വേണ്ടി കെ. അനന്തഗോപന്‍, യുഡിഎഫിനു വേണ്ടി ബാബു ജോര്‍ജ്, എന്‍ഡിഎക്ക് വേണ്ടി ഷാജി ആര്‍. നായര്‍ എന്നിവർ പങ്കെടുത്തു. കോന്നിക്കുവേണ്ടത് ഭരണപക്ഷത്ത് നിന്നുള്ള എംഎല്‍എയെയാണ്. പ്രതിപക്ഷ നേതാവിനൊപ്പം വാക്കൗട്ട് നടത്താനുള്ളയാളെയല്ല നിയമസഭയിലേക്ക് വോട്ടര്‍മാര്‍ അയക്കുന്നതെന്ന് സിപിഎം സംസ്ഥാന സമിതിയംഗം കെ. അനന്തഗോപന്‍ പറഞ്ഞു.

കോന്നി ഉപതെരഞ്ഞെടുപ്പ്; എതിരാളികളുടെ ദുർബലത പടവാളാക്കി മുന്നണികൾ

കേരള സർക്കാരിനെയും കേന്ദ്രസർക്കാരിനെയും ശബരിമല വിഷയത്തിൽ വിമർശിച്ചുകൊണ്ടാണ് ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് സംസാരിച്ചത്. എല്‍ഡിഎഫും ബിജെപിയും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വിശ്വാസത്തിന്‍റെ പേരില്‍ ശബരിമലയെ കലാപഭൂമിയാക്കിയവരാണ് ബിജെപിക്കാര്‍. വിശ്വാസം സംരക്ഷിക്കാന്‍ ശരിക്കും താത്പര്യമുള്ളവരായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിയമനിര്‍മാണം നടത്തിയേനെ. വോട്ട് ലക്ഷ്യമിട്ട് വീണ്ടും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപിയും എല്‍ഡിഎഫും തയാറാക്കുന്നുണ്ടെന്ന് ബാബു ജോര്‍ജ് പറഞ്ഞു.

കെ. സുരേന്ദ്രന് കോന്നി മണ്ഡലത്തില്‍ ലഭിച്ചിട്ടുള്ള സ്വീകാര്യതയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനു വേണ്ടി ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് സുരേന്ദ്രന്‍. എല്ലാ മതവിഭാഗങ്ങളിലും പെട്ട വിശ്വാസികള്‍ അദ്ദേഹത്തെ സ്വീകരിച്ചു കഴിഞ്ഞു.എന്നാൽ സ്വന്തം പാര്‍ട്ടിയില്‍ പോലും തഴയപ്പെട്ടവരാണ് യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രമാണ് ‌വോട്ട് വര്‍ധനവുണ്ടായത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പാര്‍ലമെന്‍റിന് നിയമനിര്‍മാണം സാധ്യമല്ല. കേസിന്‍റെ അന്തിമവിധി വിശ്വാസസമൂഹത്തിന് എതിരാണെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഷാജി കൂട്ടിച്ചേർത്തു.

Intro:കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച സംവാദത്തില്‍ എല്‍ഡിഎഫ് നു വേണ്ടി
കെ. അനന്തഗോപന്‍ യുഡിഎഫ് നു വേണ്ടി
ബാബു ജോര്‍ജ് , എന്‍ഡിഎക്ക് വേണ്ടി
ഷാജി ആര്‍. നായര്‍ എന്നിവരാണ് സ്ഥാനാര്‍ഥികളുടെ വിജയസാധ്യത മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചത്. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം മോഡറേറ്ററായിരുന്നു.Body:കോന്നിക്കുവേണ്ടത്
ഭരണപക്ഷത്തെ ഒരു എംഎല്‍എയെയാണ് കോന്നിക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സമിതിയംഗം കെ. അനന്തഗോപന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനൊപ്പം വാക്കൗട്ട് നടത്താന്‍ ഒരാളെ നിയമസഭയിലേക്ക് അയയ്ക്കാന്‍ വോട്ടര്‍മാര്‍ തയാറാകില്ല. സംസ്ഥാനത്തു വികസനരംഗത്ത് വന്‍മുന്നേറ്റം കുറിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് കോന്നിക്കും പ്രയോജനം ലഭിക്കേണ്ടതുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരാണ് കോന്നിയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയത്. മെഡിക്കല്‍ കോളജ് തങ്ങളുടെ സ്വന്തമെന്ന് അവകാശപ്പെടുന്ന യുഡിഎഫ് ഭരിക്കുമ്പോള്‍ 37 കോടി രൂപ മാത്രമാണ് അനുവദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരാണ് മെഡിക്കല്‍ കോളജിനാവശ്യമായ ഫണ്ട് വേഗത്തില്‍ എത്തിച്ചത്. കോന്നി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണാനുമതി നല്‍കിയതും കൊക്കാത്തോട് പാലം പണിതതുമെല്ലാം എല്‍ഡിഎഫാണ്. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാത നവീകരണം പൂര്‍ത്തീകരണ ഘട്ടത്തിന് അനുമതി നല്‍കിയതും ഫണ്ട് അനുവദിച്ചതും ഇപ്പോഴാണ്.

എല്‍ഡിഎഫും ബിജെപിയും ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ ശബരിമലയെ കലാപഭൂമിയാക്കിയവരാണ ്ബിജെപിക്കാര്‍. വിശ്വാസം സംരക്ഷിക്കാന്‍ താത്പര്യമുള്ളവരായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിയമനിര്‍മാണം നടത്തിയേനെ. വോട്ട് ലക്ഷ്യമിട്ട് വീണ്ടും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപിയും എല്‍ഡിഎഫും തയാറാക്കുന്നുണ്ടെന്ന് ബാബു ജോര്‍ജ് പറഞ്ഞു.
ക്രിമിനല്‍ സംഘത്തെ നിയോഗിച്ച് കോന്നിയിലെ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ട്. 10,238 ഇരട്ടവോട്ടുകള്‍ യുഡിഎഫ് സംഘം കണ്ടെത്തിക്കഴിഞ്ഞു. ഇവര്‍ വോട്ടു ചെയ്യാന്‍ ശ്രമിച്ചാല്‍ യുഡിഎഫ ്തടയും. ജില്ലാ നേതൃത്വത്തിനുപോലും താത്പര്യമില്ലാത്തയാളെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചതിലൂടെ പ്രചാരണരംഗത്തും സിപിഎം പിന്നിലായി. വികസന തുടര്‍ച്ചയാണ് കോന്നി മണ്ഡലത്തില്‍ വേണ്ടത്. കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ സ്വന്തം പിള്ളയാക്കി അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയലക്ഷ്യത്തിലാണ്. മെഡിക്കല്‍ കോളജില്‍ സമീപകാലത്ത് എത്തിയ ആരോഗ്യമന്ത്രി പോലും കെട്ടിടനിര്‍മാണത്തിലെ വൈദഗ്ധ്യവും പൂര്‍ത്തീകരണവും കണ്ട് അത്ഭുതപ്പെട്ടുപോയി.

കെ. സുരേന്ദ്രനു കോന്നി മണ്ഡലത്തില്‍ ലഭിച്ചിട്ടുള്ള സ്വീകാര്യതയാണ് ഈ വോട്ടെടുപ്പിലെ പ്രധാന ഘടകമെന്ന ്ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍ പറഞ്ഞു. വിശ്വാസസംരക്ഷണത്തിനുവേണ്ടി ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് സുരേന്ദ്രന്‍. എല്ലാ മതവിഭാഗങ്ങളിലുംപെട്ട വിശ്വാസികള്‍ അദ്ദേഹത്തെ സ്വീകരിച്ചു കഴിഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ പോലും തഴയപ്പെട്ടവരാണ് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രണ്ട് മുന്നണികളിലും എതിര്‍പ്പുകളുണ്ടായി.
 ഇരുമുന്നണികളും തങ്ങളില്‍ നിന്നകറ്റി നിര്‍ത്തിയിരുന്ന ന്യൂനപക്ഷ പ്രബലവിഭാഗങ്ങള്‍ ഇത്തവണ ബിജെപിക്കു പിന്തുണയുമായി രംഗത്തെത്തുന്നു. രാഷ്ട്രീയമായ ഒരു പൊളിച്ചെഴുത്ത് കോന്നിയിലുണ്ടാകും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 22,000 വോട്ടുകളുടെയും എല്‍ഡിഎഫിന് 6000 വോട്ടുകളുടെയും കുറവുണ്ടായി. ബിജെപിക്കു മാത്രമാണ ്‌വോട്ട് വര്‍ധിച്ചത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പാര്‍ലമെന്റിന് നിയമനിര്‍മാണം സാധ്യമല്ല. കേസില്‍ അന്തിമവിധി വരുമ്പോള്‍ വിശ്വാസസമൂഹത്തിന് എതിരാണെങ്കില്‍ നിയമനിര്‍മാണം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
Conclusion:
Last Updated : Oct 19, 2019, 7:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.