പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ മാസ്കുകള്‍ കുടുംബശ്രീ തയ്യല്‍ യൂണിറ്റുകള്‍ നിര്‍മിച്ചു നല്‍കും. ഡബിള്‍ ലയര്‍ മാസ്കുകളും സിംഗിള്‍ ലയര്‍ മാസ്കുകളും ഓര്‍ഡര്‍ അനുസരിച്ച് ലഭിക്കും.
മാസ്കുകള്‍ ആവശ്യമുള്ളവര്‍ കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468221807, 9645323437, 628259175.