പത്തനംതിട്ട : കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ മുന്നറിയിപ്പ് അവഗണിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനയാത്രികർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു .തിരുവല്ലയിൽ നിന്നാണ് 8 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ നിരോധനാജ്ഞ പിൻവലിച്ച ശേഷമേ വിട്ടു നൽകൂ എന്നും പോലീസ് പറഞ്ഞു.
ഇടിഞ്ഞില്ലം, സൈക്കിൾ മുക്ക് , ചക്കുളത്ത് കാവ്, കുറ്റൂർ തുടങ്ങിയ ഇടങ്ങളിലും തിരുവല്ല നഗരത്തിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാത്രികാല പരിശോധനയും ശക്തമാക്കി. നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് ഡി.വൈ.എസ്.പി ജെ ഉമേഷ് കുമാർ അറിയിച്ചു.