ETV Bharat / state

കോന്നി സർക്കാർ മെഡിക്കൽ കോളജ് ഇനി സി.എസ്.എൽ.ടി.സി

നിലവിൽ 20 ഓക്‌സിജൻ സിലിണ്ടറുകളുള്ള കോന്നി സർക്കാർ മെഡിക്കൽ കോളജിൽ ഉടൻ തന്നെ 60 സിലിണ്ടറുകൾ കൂടി എത്തിക്കും. തുടർന്ന് സിലിണ്ടറുകളുടെ എണ്ണം 300 ആയി വർധിപ്പിക്കുമെന്നും എംഎൽഎ കെ.യു. ജനീഷ് കുമാർ അറിയിച്ചു.

author img

By

Published : May 12, 2021, 3:27 PM IST

Updated : May 12, 2021, 9:27 PM IST

Covid second line treatment centre  Konni CSLTC  pathanamthitta covid hospital  konni government medical college  സി.എസ്.എൽ.ടി.സി കോന്നി  കോന്നി കൊവിഡ് ചികിത്സ കേന്ദ്രം  കോന്നി മോഡിക്കൽ കോളജ്
സി.എസ്.എൽ.ടി.സി എംഎൽഎ സന്ദർശിക്കുന്നു

പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കല്‍ കോളജില്‍ കൊവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ (സി.എസ്.എൽ.ടി.സി) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. സി.എസ്.എൽ.ടി.സി ആരംഭിക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 120 കിടക്കയും രണ്ടാം ഘട്ടത്തിൽ 120 കിടക്കയും ഉള്‍പ്പടെ 240 കിടക്കകളുടെ സൗകര്യത്തോടെയാണ് സർക്കാർ മെഡിക്കല്‍ കോളജില്‍ സി.എസ്.എൽ.ടി.സി ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിലേക്കുള്ള 120 കിടക്കകള്‍ തയ്യാറായി. എല്ലാ കിടക്കകളിലും ഓക്‌സിജന്‍ സൗകര്യമുണ്ടാകും. ഇതിനായി സെന്‍ട്രലൈസ്‌ഡ് ഓക്‌സിജന്‍ സൗകര്യം ഒരുക്കുന്നതിനുള്ള പൈപ്പ് ലൈന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയ്ക്ക് ലഭിച്ച അഞ്ചു കോടി രൂപയില്‍ 23 ലക്ഷം രൂപയാണ് സെന്‍ട്രലൈസ്‌ഡ് ഓക്‌സിജന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ചെലവഴിക്കുന്നത്. 20 ഓക്‌സിജന്‍ സിലിണ്ടറുകളാണ് മെഡിക്കല്‍ കോളജില്‍ നിലവിലുള്ളത്. പുതിയ 60 സിലണ്ടര്‍ കൂടി ലഭ്യമാക്കും. തുടര്‍ന്ന് സിലിണ്ടറിന്‍റെ എണ്ണം 300 ആയി വര്‍ധിപ്പിക്കും. ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ടാങ്ക് മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കണമെന്ന് ഡിഎംഇയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥാപിക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. ഇതോടെ ഓക്‌സിജന്‍ സംഭരണ പ്രശ്‌നത്തിന് പരിഹാരമാകും. ഇതിനുപുറമെ, മെഡിക്കൽ കോളജിൽ ഓക്‌സിജൻ പ്ലാന്‍റ് നിർമിക്കുന്നതിനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി സർക്കാരിന് സമർപ്പിക്കാനും തീരുമാനിച്ചതായി എംഎൽഎ അറിയിച്ചു. ഇതിനായി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പത്തനംതിട്ട ജില്ലയ്ക്കാകെ ഓക്‌സിജൻ നൽകാൻ കഴിയുന്ന തരത്തിലുള്ള പ്ലാന്‍റാണ് സ്ഥാപിക്കുന്നതെന്നും മെഡിക്കൽ കോളജിന്‍റെ പ്രവർത്തനത്തിനും ഇത് സഹായകരമാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Also Read: ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്

സി.എസ്.എൽ.ടി.സി ആരംഭിക്കുന്നതിനായി ജീവനക്കാര്‍ക്ക് താമസിക്കാന്‍ എട്ട് മുറികള്‍ മാറ്റി വയ്ക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ മുറികളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. രോഗബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ജീവനക്കാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കുന്നതിനുമെല്ലാം പ്രത്യേക വഴികളാകും ഉണ്ടാകുകയെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ടി വ്യത്യസ്ഥ മേഖലകള്‍ തിരിച്ച് മാപ്പ് തയാറാക്കിയതായും പൂര്‍ണ സുരക്ഷിതത്വത്തോടെ ചികിത്സ നടത്താന്‍ കഴിയുമെന്നും സൂപ്രണ്ട് പറഞ്ഞു. എല്ലാ ക്രമീകരണങ്ങളും എംഎല്‍എ നേരിട്ട് സന്ദര്‍ശിച്ച് മനസിലാക്കി.

Also Read: തിരുവനന്തപുരം ജില്ലയിലെ ചികിത്സാ സംവിധാനങ്ങളിൽ ആശങ്ക വേണ്ട

കൊവിഡ് ചികിത്സയ്ക്ക് ആവശ്യമുള്ള അധിക ജീവനക്കാരെ എന്‍എച്ച്എമ്മില്‍ നിന്നു നിയോഗിക്കും. ആവശ്യമായ മരുന്നും ഉപകരണങ്ങളും ആശുപത്രിയിൽ എത്തിച്ച് നൽകാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നും 43 ലക്ഷം രൂപ മുടക്കി എക്‌സ്-റേ മെഷീന്‍ സ്ഥാപിക്കുന്നതിന്‍റെ പ്രവര്‍ത്തന പുരോഗതിയും എംഎല്‍എ പരിശോധിച്ചു. ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്‌സ് മെഡിക്കല്‍ സിസ്റ്റംസ് ലിമിറ്റഡ് നിര്‍മിച്ച ഹൈ ഫ്രീക്വന്‍സി എക്‌സ്-റേ മെഷീനാണു സ്ഥാപിക്കുന്നത്. ജപ്പാന്‍ കമ്പനിയായ ഫ്യൂജി ഫിലിംസ് നിര്‍മിച്ച കാസറ്റ് റെക്കോര്‍ഡര്‍ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്‌സ്-റേയുടെ ഡിജിറ്റല്‍ ഇമേജാണ് ലഭ്യമാകുക. 50 കിലോവാട്ട് എക്‌സ്-റേ ജനറേറ്ററും 65 കെവി സ്റ്റെബിലൈസറും സ്ഥാപിച്ചു കഴിഞ്ഞു. എക്‌സ്-റേ സംവിധാനം ഉടന്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ പ്രവര്‍ത്തനം പുരോഗമിച്ചതായി സൂപ്രണ്ട് പറഞ്ഞു.

Also Read: കുട്ടികള്‍ക്കുള്ള വാക്സിന്‍ ഒരുങ്ങുന്നു : കൊവാക്സിന്‍റെ അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതി

സി.എസ്.എൽ.ടി.സി പ്രവര്‍ത്തനം ആരംഭിക്കുന്നതിനൊപ്പം ഒ.പിയിലും ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞു. കൊവിഡ് രോഗബാധിതരാകുന്നവര്‍ക്ക് കോന്നിയില്‍ മികച്ച ചികിത്സ ഉറപ്പാക്കും. പുതിയ സര്‍ക്കാര്‍ ചുമതല ഏറ്റാല്‍ ഉടന്‍ തന്നെ ആരോഗ്യമന്ത്രിയെ പങ്കെടുപ്പിച്ച് മെഡിക്കല്‍ കോളജ് അവലോകന യോഗം ചേരും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായി കോന്നി സർക്കാർ മെഡിക്കല്‍ കോളജിനെ മാറ്റുമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയെ കൂടാതെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എസ്. സജിത്കുമാര്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്‌ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജര്‍ അജയകുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Last Updated : May 12, 2021, 9:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.