ETV Bharat / state

കോന്നിയില്‍ ഇതുവരെ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല

author img

By

Published : Sep 27, 2019, 9:19 PM IST

27നും 30നും പത്രിക നൽകാം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രിക സമർപ്പിക്കാനാവുക

രണ്ട്‌ പ്രവൃത്തിദിവസങ്ങൾ: ആരു പത്രിക സമർപ്പിക്കാതെ കോന്നി

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് 23 മുതൽ തുടങ്ങിയെങ്കിലും ഇതുവരെയും ആരും പത്രിക നൽകിയിട്ടില്ല. 28നും 29നും അവധിയായതിനാൽ പത്രിക സമർപ്പണത്തിന് രണ്ട്‌ പ്രവൃത്തിദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രിക സമർപ്പിക്കാനാവുക. 27നും 30നും പത്രിക നൽകാം. 30ാം തീയതിയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പ്രകാരം പൊതു അവധി ദിവസങ്ങൾ, മാസത്തിലെ രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച എന്നീ ദിവസങ്ങളിൽ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സ്വീകരിക്കുകയില്ല. ഈ മാസം 28 ഓഫീസ് പ്രവൃത്തി ദിവസമാണെങ്കിലും നാലാം ശനിയാഴ്ചയായതിനാൽ പത്രികകൾ സ്വീകരിക്കില്ല. കലക്ടറേറ്റിൽ വരണാധികാരിയായ എൽ.ആർ ഡെപ്യൂട്ടി കലക്ടർ എം.ബി ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് ഉപ വരണാധികാരിയായ കോന്നി ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ സി.പി രാജേഷ് കുമാർ എന്നിവർക്ക് മുൻപാകെ പത്രിക സമർപ്പിക്കാം.

Intro:Body:
കോന്നി ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് 23 മുതൽ തുടങ്ങിയെങ്കിലും ഇതുവരെയും ആരും പത്രിക നൽകിയിട്ടില്ല. 28-നും 29-നും അവധിയായതിനാൽ പത്രിക സമർപ്പണത്തിന് രണ്ട്‌ പ്രവൃത്തിദിവസം മാത്രമാണ് ബാക്കിയുള്ളത്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് സമയം. 27-നും 30-നും പത്രിക നൽകാം. 30-ാം തീയതിവരയേ പത്രിക സ്വീകരിക്കൂ.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം പൊതു അവധി ദിവസങ്ങൾ, മാസത്തിലെ രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച എന്നീ ദിവസങ്ങളിൽ സ്ഥാനാർത്ഥികളുടെ നാമനിർദേശപത്രിക സ്വീകരിക്കുകയില്ല. ഈ മാസം 28 ഓഫീസ് പ്രവൃത്തി ദിവസമാണെങ്കിലും നാലാം ശനിയാഴ്ചയായതിനാൽ പത്രികകൾ സ്വീകരിക്കുകയില്ല.

കളക്ടറേറ്റിൽ വരണാധികാരിയായ എൽ.ആർ. ഡെപ്യൂട്ടി കളക്ടർ എം.ബി.ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് ഉപവരണാധികാരിയായ കോന്നി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ സി.പി.രാജേഷ് കുമാർ എന്നിവർക്ക് മുൻപാകെ പത്രിക സമർപ്പിക്കാം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.