ETV Bharat / state

മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു: ജില്ലയിൽ മഴ ഇട വിട്ട് ശക്തിപ്രാപിക്കുന്നു - ദിവ്യ എസ്. അയ്യര്‍

ജില്ലയിലെ നദികളായ മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ എന്നിവയിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുന്നു.

kerala rain  Mallappally  pathanamthitta  pathanamthitta local news  മഴ ശക്തിപ്രാപിക്കുന്നു  ദിവ്യ എസ്. അയ്യര്‍  Divya S. Iyer
മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു: ജില്ലയിൽ മഴ ഇട വിട്ട് ശക്തിപ്രാപിക്കുന്നു
author img

By

Published : Oct 17, 2021, 11:00 AM IST

പത്തനംതിട്ട: മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. ജില്ലയിലെ നദികളായ മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ എന്നിവയിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുന്നു. മണിമലയാറിന്‍റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്.

മല്ലപ്പള്ളിയില്‍ രാത്രി മുഴവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മല്ലപ്പള്ളി ടൗണ്‍, കോട്ടാങ്ങല്‍, വായ്പൂര്, ആനിക്കാട് മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ആളപായമില്ലാതെ എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ സാധിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സിന്‍റെ മൂന്ന് ടീം, എന്‍ഡിആര്‍എഫ് ടീം, പൊലീസ്, റവന്യു, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഏകോപനമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു: ജില്ലയിൽ മഴ ഇട വിട്ട് ശക്തിപ്രാപിക്കുന്നു

മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഇന്നലെ രാത്രി കൊല്ലത്തു നിന്നും ആവശ്യപ്പെട്ടിരുന്നു. അര്‍ധരാത്രിക്കു ശേഷം ബോട്ടുകള്‍ ലഭ്യമായി. ഇപ്പോള്‍ മത്സ്യതൊഴിലാളികളുടെ മൂന്നു ബോട്ടുകള്‍ മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരുകയാണ്.

also read: കൂട്ടിക്കൽ ഉരുള്‍പൊട്ടലിൽ മരണം ഏഴായി ; നാല് പേർക്കായി തിരച്ചിൽ, രക്ഷാപ്രവർത്തനത്തിന് വ്യോമസേന

കലക്ടറേറ്റില്‍ നിന്നും തല്‍സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഏകോപിപ്പിക്കുന്നുണ്ട്. ഡാം മാനേജ്‌മെന്‍റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന തലത്തിലുള്ള ടീമുമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

തിരുവല്ല ഉള്‍പ്പെടെ വെള്ളം കയറാന്‍ സാധ്യതയുള്ള ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം ശനിയാഴ്ച വൈകുന്നേരം മുതല്‍ നടക്കുന്നു. ക്യാമ്പുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ടെന്നും ജില്ല കലക്ടര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.