ETV Bharat / state

'ശബരിമലയില്‍ ഇക്കൊല്ലം വന്‍ ഭക്തജന തിരക്ക്, വകുപ്പുകളുടെ പ്രവര്‍ത്തനം പ്രശംസനീയം': മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി - കെ ജയരാജന്‍ നമ്പൂതിരി

ഭക്തരുടെ നിറഞ്ഞ സാന്നിധ്യവും, ഭക്തി നിർഭരമായ അന്തരീക്ഷവും സന്നിധാനത്ത് ഉണ്ടായിരുന്നു. എറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേർന്ന മണ്ഡല-മകരവിളക്ക് കാലമായിരുന്നു ഈ വര്‍ഷത്തേത് എന്നും മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി പറഞ്ഞു.

Sabarimala pilgrimage  K Jayarajan Namboothiri on Sabarimala pilgrimage  K Jayarajan Namboothiri  Sabarimala  ശബരിമലയില്‍ ഇക്കൊല്ലം വന്‍ ഭക്തജന തിരക്ക്  ശബരിമല  ശബരിമല മേല്‍ശാന്തി കെ ജയരാജന്‍ നമ്പൂതിരി  കെ ജയരാജന്‍ നമ്പൂതിരി  മണ്ഡലകാലം
ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി
author img

By

Published : Jan 19, 2023, 9:53 PM IST

ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാലം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടെന്ന് ശബരിമല മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി. 'എല്ലാ സർക്കാർ വകുപ്പുകളും മികച്ച രീതിയിൽ സഹകരിച്ച് പ്രവർത്തിച്ചു. ദേവസ്വം, പൊലീസ്, ഫയർഫോഴ്‌സ്, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനം പ്രശംസനീയമാണ്', അദ്ദേഹം പറഞ്ഞു.

ഭക്തരുടെ നിറഞ്ഞ സാന്നിധ്യവും, ഭക്തി നിർഭരമായ അന്തരീക്ഷവും സന്നിധാനത്ത് ഉണ്ടായിരുന്നു. എറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേർന്ന മണ്ഡല-മകരവിളക്ക് കാലമായിരുന്നു ഈ വര്‍ഷത്തേത് എന്നും മേല്‍ശാന്തി പറഞ്ഞു. തിരക്ക് കൂടുതലായിരുന്നെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഒന്നും സംഭവിക്കാതെ മണ്ഡലകാലം പൂർത്തിയാക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്‌ച രാവിലെ തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ച ശേഷം വിഭൂതി കൊണ്ട് ഭഗവാനെ മൂടി യോഗനിദ്രയിലേക്ക് നയിക്കും. തുടർന്ന് കുംഭമാസ പൂജക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കുമെന്നും മേൽശാന്തി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.