ETV Bharat / state

കോന്നിയിലും സ്ഫോടക വസ്തു ശേഖരം; കണ്ടെത്തിയത് 90 ജലാറ്റിൻ സ്റ്റിക്കുകൾ

വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോന്നി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

Pathnapuram Jelatin sticks found  jelatin sticks news  pathanapuram latest news  Konni Jelatin sticks found  Explosives found at konni  കോന്നിയിലും സ്ഫോടാക വസ്തു ശേഖരം  കോന്നിയിൽ കണ്ടെത്തിയത് 90 ജലാറ്റിൻ സ്റ്റിക്കുകൾ  കോന്നി വാർത്തകൾ  പത്തനാപുരം ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി  പത്തനാപുരം വാർത്തകൾ  കോന്നിയിൽ സ്ഫോടക വസ്തു കണ്ടെത്തി  പത്തനംതിട്ട വാർത്തകൾ
കോന്നിയിലും സ്ഫോടാക വസ്തു ശേഖരം; കണ്ടെത്തിയത് 90 ജലാറ്റിൻ സ്റ്റിക്കുകൾ
author img

By

Published : Jun 15, 2021, 5:29 PM IST

പത്തനംതിട്ട: പത്തനാപുരത്തിനു പിന്നാലെ കോന്നി അതിർത്തിയിലും സ്ഫോടാക വസ്തു ശേഖരം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ 90 ജലാറ്റിൻ സ്റ്റിക്കുകളാണ് പൊലീസ് ഇവിടെ നിന്നും കണ്ടെത്തിയത്. ഏകദേശം ഒന്നര മാസത്തോളം പഴക്കമുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം പത്തനാപുരം പാടം പ്രദേശത്തെ വനമേഖലയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഇതേ തുടർന്ന് വനംവകുപ്പ് വനാതിർത്തിയിൽ പരിശോധന ശക്തമാക്കിയുരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ന് വയക്കര പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.

Also Read: പത്തനാപുരം ബോംബ് കേസ് : സ്ഥലം സന്ദര്‍ശിച്ച് ഡി.ഐ.ജി

വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോന്നി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. ജെലാറ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്റർ ബാറ്ററി, വയറുകൾ എന്നിവയാണ് കഴിഞ്ഞ ദിവസം പത്തനാപുരം പാടത്ത് വനംവകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലത്തു നിന്നും കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.