ETV Bharat / state

ജീവനി പദ്ധതി; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് വീണാ ജോര്‍ജ് എം.എല്‍.എ - jeevani plan

വിഷവിമുക്ത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ജീവനി' പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്

വീണാ ജോര്‍ജ് എം.എല്‍.എ  ജീവനി പദ്ധതി  വിഷരഹിത പച്ചക്കറി  jeevani plan  Veena George MLA
ജീവനി പദ്ധതി; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് വീണാ ജോര്‍ജ് എം.എല്‍.എ
author img

By

Published : Jan 22, 2020, 11:47 PM IST

പത്തനംതിട്ട: ജീവനിലേക്കുള്ള ഏറ്റവും വലിയ പ്രവര്‍ത്തനമായി ജീവനി പദ്ധതിയെ മാറ്റണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ. കോഴഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ജീവനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള പരിശ്രമത്തിന്‍റെ തുടക്കമാണ് ജീവനി പദ്ധതി. പ്രാദേശികമായി കൃഷിചെയ്ത വിഷരഹിത പച്ചക്കറി ഉപയോഗിക്കുകയും അതുവഴി ആരോഗ്യം പരിപാലിക്കുകയും ചെയ്യുക. കര്‍ഷകരുടേയും ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും സജീവ സഹകരണത്തോടെ ആറന്മുള മണ്ഡലത്തെ സമ്പൂര്‍ണ്ണ തരിശ് രഹിതമാക്കാന്‍ സാധിക്കുമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

ചടങ്ങില്‍ പന്തളം പൊലീസ് സ്റ്റേഷന്‍ വളപ്പിലേക്കുള്ള പച്ചക്കറി തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു നിര്‍വഹിച്ചു. സ്‌കൂള്‍ വളപ്പിലെ പച്ചക്കറി കൃഷി തൈയുടെ വിതരണോദ്ഘാടനം കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ ആരോഗ്യ ബോധവല്‍കരണം നടത്തി.

Intro:Body:ജീവനിലേക്കുള്ള ഏറ്റവും വലിയ പ്രവര്‍ത്തനമായി ജീവനിയെ മാറ്റണമെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന ആപ്തവാക്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള പരിശ്രമത്തിന്റെ തുടക്കമാണു ജീവനി പദ്ധതി. പ്രാദേശികമായി കൃഷിചെയ്ത വിഷരഹിത പച്ചക്കറി ഉപയോഗിക്കുകയും ഇതുവഴി ആരോഗ്യം പരിപാലിക്കുകയും ചെയ്യുക.  കര്‍ഷകരുടേയും ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും സജീവ സഹകരണത്തോടെ നവംബറോടെ ആറന്മുള മണ്ഡലത്തെ സമ്പൂര്‍ണ്ണ തരിശ് രഹിതമാക്കാന്‍ സാധിക്കുമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

  ചടങ്ങില്‍ പന്തളം പോലീസ് സ്റ്റേഷന്‍ വളപ്പിലേക്കുള്ള പച്ചക്കറി തൈ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു നിര്‍വഹിച്ചു.  സ്‌കൂള്‍ വളപ്പിലെ പച്ചക്കറി കൃഷി തൈയുടെ വിതരണോദ്ഘാടനം  കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ ആരോഗ്യ ബോധവത്കരണം നടത്തി. 
   
വിഷവിമുക്ത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് 'ജീവനി' എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.