ETV Bharat / state

കോഴഞ്ചേരി മഹിളാമന്ദിരത്തില്‍ ആര്യക്കും വിനിതക്കും മംഗല്യം - കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാമന്ദിര

എറണാകുളം ഇടവനക്കര സ്വദേശികളും സുഹൃത്തുക്കളുമായ മനു മാത്യുസും സനല്‍കുമാറുമാണ് ആര്യയേയും വിനിതയേയും താലി ചാര്‍ത്തിയത്.

ആര്യക്കും വിനിതക്കും മംഗല്യം
author img

By

Published : Aug 28, 2019, 11:49 PM IST

Updated : Aug 29, 2019, 4:33 AM IST

പത്തനംതിട്ട: കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാമന്ദിരത്തിന്‍റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന വിനിതക്കും ആര്യക്കും മഗല്യം. പത്തനംതിട്ട ജില്ലാഭരണകൂടം, ജില്ലാ വനിതാ-ശിശു വികസന വകുപ്പ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. എറണാകുളം ഇടവനക്കര സ്വദേശികളും സുഹൃത്തുക്കളുമായ മനു മാത്യുസും സനല്‍കുമാറുമാണ് ആര്യയേയും വിനിതയേയും താലി ചാര്‍ത്തിയത്.

വിവാഹ ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, എന്നിവര്‍ വിനിതക്കും ആര്യക്കും നല്‍കാനുള്ള പുടവ വരന്മാര്‍ക്ക് നല്‍കി. ലയണസ് ക്ലബ് ജില്ലാ ഗവര്‍ണര്‍ മാഗി ജോസ് വരന്മാര്‍ക്കുള്ള വിവാഹ മോതിരവും ജില്ലാ കലക്ടര്‍ പിബി നൂഹ് താലി മാലയും പുഷ്‌പഹാരവും നല്‍കി. മഹിളാമന്ദിരം മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ എംബി സത്യന്‍ വിനിതയെ മനുവിന്‍റെ കരങ്ങളിലും ആര്യയെ സനല്‍കുനാറിന്‍റെ കരങ്ങളിലും ഏല്‍പ്പിച്ചു.

കോഴഞ്ചേരി മഹിളാമന്ദിരത്തില്‍ ആര്യക്കും വിനിതക്കും മംഗല്യം

സംസ്ഥാന പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സഹകരണത്തോടെ 500 പേര്‍ക്കുള്ള വിവാഹ സദ്യ ഒരുക്കിയിരുന്നു.

Intro:കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാമന്ദിരത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന വിനിതയ്ക്കും ആര്യയ്ക്കും സർക്കാരിന്റെ നേത്യത്വത്തിൽ മാംഗല്യ ഭാഗ്യം.Body:പത്തനംതിട്ട ജില്ലാഭരണകൂടം, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്,  എന്നിവരുടെ നേതൃത്വത്തിൽ വരന്മാരെ കണ്ടെത്തി വിവാഹത്തിന് വേദി ഒരുക്കുകയായിരുന്നു. എറണാകുളം ഇടവനക്കര സ്വദേശികളായ താണിപ്പിള്ളിയില്‍ മനു മാത്യുസ് വിനിതയ്ക്കും ചിരട്ടപ്പുരയ്ക്കല്‍ സനല്‍കുമാര്‍ ആര്യയ്ക്കും വരന്മാരായി.

മനുവിന്റെ മാതാപിതാക്കളായ മാത്യുസും മേഴ്‌സിയും ഏകമകനു വേണ്ടി നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയെ ജീവിത സഖിയാക്കണമെന്ന ആഗ്രഹത്തില്‍ നടത്തിയ അന്വേഷണമാണ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ഈ കുടുംബത്തെ എത്തിച്ചത്. സുഹൃത്തായ സനല്‍കുമാര്‍ മനുവിന് കൂട്ടായാണ് മഹിളാമന്ദിരത്തില്‍ എത്തിയത്. ആര്യയുടെ വിവരങ്ങള്‍ അറിഞ്ഞ സനല്‍കുമാര്‍ അപ്പോള്‍ തന്നെ സ്വന്തം വീട്ടുകാരെ വിവരം അറിയിച്ച് സമ്മതം നേടുകയായിരുന്നു.

വിവാഹ ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ വിനിതയ്ക്കും ആര്യയ്ക്കും നല്‍കുന്നതിനുള്ള പുടവ വരന്മാർക്ക് നൽകി.ലയണ്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ മാഗി ജോസ് വരന്മാര്‍ക്കുള്ള വിവാഹ മോതിരംവും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് താലി മാലയും പുഷ്പഹാരവും നല്‍കി.  മഹിളാമന്ദിരം മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം.ബി. സത്യന്‍ വിനിതയെ മനുവിന്റെ കരങ്ങളിലും ആര്യയെ സനല്‍കുമാറിന്റെ കരങ്ങളിലും ഏല്‍പ്പിച്ചു.

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, പോലീസ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തില്‍ 500 പേര്‍ക്കുള്ള വിവാഹ സദ്യ ഒരുക്കിയിരുന്നു.  

ആന്റോ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ് തുടങ്ങി ജനപ്രതിനിധികളുടെയും സർക്കാർ
ഉദ്യാഗസ്ഥരുടെയും വലിയ നിര തന്നെയുണ്ടായിരുന്നു.Conclusion:
Last Updated : Aug 29, 2019, 4:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.