പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ എണ്ണം വർദ്ധിച്ചതിനൊപ്പം വരുമാനത്തിലും വർധനവ്. 33,255986 രൂപയാണ് ഈ വർഷത്തെ ഇതു വരെയുള്ള വരുമാനം. കഴിഞ്ഞ തവണത്തേക്കാൾ ഒരു കോടി 28 ലക്ഷം രൂപയുടെ വരുമാന വർധനവുണ്ടായി. കഴിഞ്ഞ വർഷം രണ്ട് കോടി നാല് ലക്ഷം രൂപയായിരുന്നു ശബരിമലയിലെ വരുമാനം. കാണിക്ക ഇനത്തിലും അപ്പം അരവണ വിൽപ്പനയിലുമടക്കം വർധനവുണ്ടായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു വ്യക്തമാക്കി.
അരവണ വിൽപ്പനയിൽ നിന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപയും, അപ്പം വിൽപ്പനയിൽ 14 ലക്ഷം രൂപയും കാണിക്ക ഇനത്തിൽ ഒരു കോടി രൂപയും ദേവസ്വം ബോർഡിന് ഇതുവരെ വരുമാനമായി ലഭിച്ചു. ലേല ഇനത്തിലും വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷത്തിലുo നിയന്ത്രണത്തിലും ദേവസ്വം ബോർഡിന് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. ഇതുമൂലം ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലുമായി. സർക്കാർ നൽകിയ 30 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിലാണ് ബോർഡ് പിടിച്ചു നിന്നത്. എന്നാൽ ഈ വർഷം ആദ്യ ദിവസത്തെ വരുമാന വർധനവ് ബോർഡിന് നൽകുന്നത് ശുഭപ്രതീക്ഷയാണ്.