പത്തനംതിട്ട: പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അതിഥി തൊഴിലാളിയെ (guest worker in the state) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം (MURDER). കൊലപാതകം നടത്തിയ ശേഷം നാടുവിടാനുള്ള ശ്രമത്തിനിടെ റെയിൽവേ സ്റ്റേഷനിൽ (railway station) നിന്നും കേസിലെ പ്രതി പിടിയിലായി. പശ്ചിമ ബംഗാള്‍ മാള്‍ഡ ഹരിശ്ചന്ദ്രപൂര്‍ ബോറല്‍ ഗ്രാമത്തിൽ സണ്‍പുരം ഫനീന്ദ്രദാസ് (45) കൊല്ലപ്പെട്ടത്.
സംഭവത്തിൽ പശ്ചിമ ബംഗാള്‍ ദക്ഷിണ്‍ ദിനാജ്‌പൂര്‍ സ്വദേശി ബിഥാന്‍ ചന്ദ്ര സര്‍ക്കാര്‍ (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ഫനീന്ദ്രദാസിനെ പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം.
മദ്യപിച്ചതിന് പിന്നാലെയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു
അസ്വഭാവിക മരണത്തിന് പന്തളം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സുഹൃത്തുക്കളായിരുന്ന ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചതിന് ശേഷമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച രാത്രിയിൽ നഗരത്തിലെ ബാറിലെത്തി ഇരുവരും മദ്യപിച്ചു. തുടർന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കാത്തിരുപ്പ് കേന്ദ്രത്തിലെത്തി.
ഇവിടെ നിന്നും മദ്യപിക്കാൻ നൽകിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലെത്തി. ഇതിനിടെ പ്രതി സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ഫനീന്ദ്രദാസിന്‍റെ തലയ്ക്കിടിച്ചു. തലപൊട്ടി ചോര വാർന്നതോടെ ഇയാള്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട് പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിലെത്തി.
സാധനങ്ങളെടുത്ത ശേഷം തോന്നല്ലൂരിൽ താമസിക്കുന്ന ബന്ധുവിന്‍റെ മുറിയിലെത്തിയ പ്രതി കുളിച്ച് വേഷം മാറിയ ശേഷം പുലർച്ചയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയായിയുന്നു. ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളും സംഭവസ്ഥലത്തെ ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നുമാണ് പൊലീസ് പ്രതിയിലേക്കെതിയത്.
ജില്ലാ പൊലീസ് ചീഫ് ആര്‍. നിശാന്തിനിയുടെ നിര്‍ദേപ്രകാരം അഡീഷണല്‍ എസ്പി എന്‍. രാജന്‍റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനു, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാര്‍, എസ്.ഐ ബി.എസ്. ശ്രീജിത്, എ.എസ്.ഐമാരായ സന്തോഷ്, ഉണ്ണിക്കൃഷ്ണന്‍, സി.പി.ഓമാരായ ശരത്, അമീഷ്, ജയപ്രകാശ്, അഖില്‍, പ്രകാശ്, ഹോം ഗാര്‍ഡ് മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.