പത്തനംതിട്ട: തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഇരവിപേരൂർ നെല്ലാട് അഭിലാഷ് ഭവനിൽ കെ.കെ. സോമൻ (65) ആണ് മരിച്ചത്. കഴിഞ്ഞമാസം 24ന് രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ദേഹമാസകലം പൊള്ളലേറ്റ് പുറത്തേക്കോടിയ സോമനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ശരീരത്തിൽ അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ സോമനെ പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന തന്‍റെ ശരീരത്തിൽ ഭാര്യ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ സോമൻ മരണമൊഴി നൽകിയിരുന്നു. ഇതേതുടർന്ന് പൊലീസ് അറസ്റ്റുചെയ്ത ഭാര്യ രാധാമണി(62) ഇപ്പോൾ റിമാൻഡിലാണ്. സോമന്‍റെ സംസ്കാരം നടത്തി.
തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു - തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന
രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന തന്‍റെ ശരീരത്തിൽ ഭാര്യ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ സോമൻ മരണമൊഴി നൽകിയിരുന്നു