ETV Bharat / state

പത്തനംതിട്ടയില്‍ അതിജീവനത്തിന്‍റെ 60 പച്ചത്തുരുത്തുകൾ തയാറായി - പത്തനംതിട്ട വാര്‍ത്തകള്‍

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്ന് വർഷത്തെ തുടർപരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്.

green forest in pathanamthitta  pathanamthitta news  പത്തനംതിട്ടയിലെ പച്ചത്തുരുത്തുകൾ  പത്തനംതിട്ട വാര്‍ത്തകള്‍  ഹരിത കേരള മിഷൻ
പത്തനംതിട്ടയില്‍ അതിജീവനത്തിന്‍റെ 60 പച്ചത്തുരുത്തുകൾ തയാറായി
author img

By

Published : Oct 15, 2020, 3:07 AM IST

പത്തനംതിട്ട: ഹരിതകേരള മിഷന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ 17 ഏക്കറിലായി 60 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. പൊതു സ്ഥലങ്ങൾ ഉൾപ്പെടെ തരിശ് സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പച്ചത്തുരുത്ത് രൂപപ്പെടുന്ന സ്ഥലത്തെ താപനില നിയന്ത്രിക്കാനും, ജീവജാലങ്ങൾക്ക് വാസയോഗ്യം ആക്കുവാൻ ഉതകുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക തുടങ്ങി പാരിസ്ഥിതികമായ അനേകം നേട്ടങ്ങൾ പ്രദാനം ചെയ്യാൻ ഈ ഹരിതാവരണങ്ങൾക്ക് കഴിയും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്ന് വർഷത്തെ തുടർപരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്.

പച്ചത്തുരുത്തുകൾക്ക് ആവശ്യമായ തൈകൾ കോന്നി സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിൽ നിന്നാണ് ലഭ്യമാക്കുന്നത്. ഹരിത കേരള മിഷന്‍റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, സാമൂഹ്യ വനവത്ക്കരണ വിഭാഗം, ബയോഡൈവേഴ്‌സിറ്റി ബോർഡ് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലയിൽ പച്ചത്തുരുത്തിന്‍റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. പച്ചത്തുരുത്തുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ 15ന് രാവിലെ 10ന് ഓൺലൈനായി നിർവഹിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.