ETV Bharat / state

കോന്നി ഉപതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് അടൂർ പ്രകാശ് - Konni byelection

ക്രമവിരുദ്ധമായി വോട്ടർ പട്ടികയിൽ ഒരു വ്യക്തി തന്നെ ഒന്നിലധികം പേര് ചേർക്കുന്നതായാണ് ആരോപണം.

അടുർ പ്രകാശ്
author img

By

Published : Oct 17, 2019, 11:34 PM IST

Updated : Oct 18, 2019, 3:02 AM IST

പത്തനംതിട്ട: കോന്നി മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കോന്നി ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി വോട്ടേഴ്‌സ് ലിസ്റ്റിൽ ക്രമക്കേട് നടത്തുന്നുവെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു.

കോന്നി ഉപതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് അടൂർ പ്രകാശ്
ഒരു വ്യക്തി ഒന്നിലധികം ഐഡി കാർഡുകൾ സംഘടിപ്പിച്ച് സ്വന്തം വോട്ടിങ്ങ് ബൂത്തിന് പുറമെ മറ്റ് ബൂത്തുകളിലും കൂടി പേര് ചേർക്കുന്നതായാണ് ആരോപണം. 10238 പേരാണ് ക്രമവിരുദ്ധമായി പട്ടികയിലുള്ളത്. കൂടാതെ, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 12623 വോട്ടർമാരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. കോന്നിയിൽ മാത്രമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പലയിടത്തും ഇതാണ് അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. എൻജിഒ യൂണിയന്‍റെ സഹായത്തോടെയാണ് ക്രമക്കേട്. പൊലീസുദ്യോഗസ്ഥരും ഇതിന് കൂട്ടു നിൽക്കുന്നുണ്ടെന്നും അടുർ പ്രകാശ് ആരോപിച്ചു.പാലായിൽ സംഭവിച്ചതും ഇതു തന്നെയാണെന്നും പാർലമെന്‍റ്‌ തെരഞ്ഞെടുപ്പിന് ശേഷമാണ് വോട്ടർപ്പട്ടികയിലെ ഇരട്ടവോട്ട് കണ്ടുപിടിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ, ജില്ലാ വരണാധികാരിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകാനാണ് തീരുമാനമെന്നും അടൂർ പ്രകാശ് എം പി അറിയിച്ചു.

Intro:കോന്നി മണ്ഡലത്തിൽ വേട്ടേഴ്സ് ലിസ്റ്റിൽ വ്യാപകമായ ക്രമക്കേട് നടത്തി ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ  ശ്രമിക്കുന്നതായി കോൺഗ്രസിന്റെ ആരോപണം
Body:
കോന്നി മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമമക്കേട് ആരോപണവുമായി  അടുർ പ്രകാശ് എം പി രംഗത്ത് എത്തിയിരിക്കുന്നത്.
ഇരട്ട വോട്ട് ആരോപണമാണ് പ്രധാനമായും.
10238പേർ ക്രമവിരുദ്ധമായിട്ട് പട്ടികയിലുണ്ട് എന്നാണ് ആരോപണം.ഒരു വ്യക്തി ഒന്നിലധികം ഐ ഡി കാർഡുകൾ സംഘടിപ്പിച്ച ശേഷം തനിക്ക് വോട്ടുള്ള ബൂത്തിന് പുറമെ മറ്റ് ബൂത്തുകളിലെ വോട്ടേഴ്സ് ലിസ്റ്റിൽ കൂടി പേര് ചേർക്കുകയാണ് ചെയ്യുന്നത്. നിയമസഭാ തിരണെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ നിന്നും 12623 വോട്ടർമാരെ  ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പലയിടത്തും ഇതാണ് അവസ്ഥ.എൻജിഒ യൂണിയന്റെ സഹായത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്.പോലീസുദ്യോഗസ്ഥർ വരെ ഇതിന് കൂട്ടു നിൽക്കുന്നുണ്ട് എന്നും അടൂർ പ്രകാശ് ആരോപിക്കുന്നു.

പാലായിലും ഇത് തന്നെയാണ് സംഭവിച്ചത്.
പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷമാണ് വോട്ടർപ്പട്ടികയിൽ  ഇരട്ട വോട്ട് കാണാൻ കഴിഞ്ഞ്ദ്ദേ ഹം കൂട്ടി ചേർത്തു.

ജില്ലാ വരണാധികാരിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകാനാണ് തീരുമാനം.

  Conclusion:
Last Updated : Oct 18, 2019, 3:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.