പത്തനംതിട്ട: സര്‍ക്കാര്‍ പട്ടയം കൊടുത്ത് തലമുറകളായി കൈവശം വച്ചനുഭവിക്കുന്ന ഭൂമിയിൽ കെട്ടിട നിർമ്മാണത്തിന് നിബന്ധനകൾ ഏർപ്പെടുത്തുന്ന സർക്കാർ തീരുമാനം മലയോര ജനതയെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻ എംപി കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഇപ്പോഴുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ മലയോര മേഖലയിലെ ജനങ്ങൾ കൃഷി ചെയ്യുന്നത് കാരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കർഷകന്റെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അർഹിക്കുന്ന പരിഗണന നൽകണമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു. ചരൽക്കുന്നിൽ സംഘടിപ്പിച്ച ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകന്റെ ആവശ്യങ്ങൾക്ക് സർക്കാരുകൾ അർഹിക്കുന്ന പരിഗണന നൽകണമെന്ന് ഫ്രാൻസിസ് ജോർജ് - എംപി കെ ഫ്രാൻസിസ് ജോർജ്
കർഷകന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അർഹിക്കുന്ന പരിഗണന നൽകണമെന്ന് ഫ്രാൻസിസ് ജോർജ്.
പത്തനംതിട്ട: സര്‍ക്കാര്‍ പട്ടയം കൊടുത്ത് തലമുറകളായി കൈവശം വച്ചനുഭവിക്കുന്ന ഭൂമിയിൽ കെട്ടിട നിർമ്മാണത്തിന് നിബന്ധനകൾ ഏർപ്പെടുത്തുന്ന സർക്കാർ തീരുമാനം മലയോര ജനതയെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻ എംപി കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഇപ്പോഴുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ മലയോര മേഖലയിലെ ജനങ്ങൾ കൃഷി ചെയ്യുന്നത് കാരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കർഷകന്റെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അർഹിക്കുന്ന പരിഗണന നൽകണമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു. ചരൽക്കുന്നിൽ സംഘടിപ്പിച്ച ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ മലയൊര മേഖലയിലെ ജനങ്ങൾ കൃഷി ചെയ്യുന്നത് കാരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കർഷകന്റെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അർഹിക്കുന്ന പരിഗണന നൽകണമെന്നും പ്രസംഗത്തിൽ ഫ്രാൻസിസ് ജോർജ് പറഞ്ഞു..
ജനാധിപത്യ കേരളാ കോൺഗ്രസ് കെ സി ജോസഫ് എക്സ് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ എം പി പോളി, അഡ്വ. പി സി ജോസഫ്, അഡ്വ. ആൻറണീ രാജു വക്കച്ചൻ മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Conclusion: