ETV Bharat / state

കല്ലൂപ്പാറ മുൻ എംഎൽഎ സി.എ മാത്യു അന്തരിച്ചു - C A Mathew

1987 മുതൽ 1991 വരെ തിരുവല്ലയിലെ കല്ലൂപ്പാറ എംഎൽഎ ആയിരുന്നു

സി.എ മാത്യു  കല്ലൂപ്പാറ മുൻ എംഎൽഎ സി.എ മാത്യു അന്തരിച്ചു  കല്ലൂപ്പാറ നിയോജക മണ്ഡലം  കല്ലൂപ്പാറ മുൻ എംഎൽഎ  kallooppara  C A Mathew  kallooppara MLA
കല്ലൂപ്പാറ മുൻ എംഎൽഎ സി.എ മാത്യു അന്തരിച്ചു
author img

By

Published : Oct 3, 2021, 7:26 AM IST

പത്തനംതിട്ട: കല്ലൂപ്പാറ മുൻ എംഎൽഎ സി.എ മാത്യു(87) അന്തരിച്ചു. പുഷ്‌പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. 1987 മുതൽ 1991 വരെ തിരുവല്ലയിലെ കല്ലൂപ്പാറ എംഎൽഎ ആയിരുന്നു. 1980ലും 1982ലും കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ നിന്നും 1991ൽ ആറന്മുള നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ്(എസ്) പ്രതിനിധിയായാണ് മത്സരിച്ചിരുന്നത്.

22 വർഷം കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായും സേവനമനുഷ്‌ഠിച്ചു. പത്തനംതിട്ട ഡിസിസി(എസ്) അധ്യക്ഷനും 8 വർഷം തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗവുമായിരുന്നു.

1957,1958, 1959 വർഷങ്ങളിൽ ദേശീയ ചാംപ്യൻഷിപ്പ് നേടിയ തിരുവിതാംകൂർ യൂണിവേഴ്‌സിറ്റി വോളിബോൾ ടീം അംഗമായിരുന്നു. അമച്വർ അത്‌ലറ്റിക്‌സ് അസോസിയേഷൻ അംഗവും വലിയകുന്നം സെന്‍റ് മേരീസ് ഹൈസ്‌കൂൾ മുൻ പ്രധാനാധ്യാപകനുമായിരുന്നു.

കൊറ്റനാട് കുമ്പളന്താനം ചെറുകര കുടുംബാംഗമാണ്. ഏലിയാമ്മ മാത്യു ആണ് ഭാര്യ. മക്കൾ: സുനിൽ, സുജ, സുമ, സുഷ.

Also Read: പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധനവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.