ETV Bharat / state

സംസ്ഥാനത്ത് പുതിയ 25 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു

പൊലീസ് സ്റ്റേഷന്‍ മാതൃകയില്‍ ഫോറസ്റ്റ്  സ്റ്റേഷനുകളിലും മേഖലതിരിച്ച് വനം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വനം, വന്യജീവി വിഭവങ്ങള്‍ പരിപാലിക്കുന്നതിനും വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

വനം വകുപ്പു മന്ത്രി അഡ്വ കെ.രാജു  പത്തനംതിട്ട  25 ഫോറസ്റ്റ് സ്റ്റേഷനുകൾ  forest stations  forest minister  25 forest stations  pathanamthitta  k.raju
25 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് വനം വകുപ്പു മന്ത്രി അഡ്വ കെ.രാജു
author img

By

Published : Feb 8, 2020, 10:47 PM IST

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയതായി 25 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് വനം വകുപ്പു മന്ത്രി അഡ്വ കെ.രാജു പറഞ്ഞു. കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ മന്ദിരത്തിന്‍റെയും ജീവനക്കാര്‍ക്കുള്ള ഡോര്‍മറ്ററിയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പൊലീസ് സ്റ്റേഷന്‍ മാതൃകയില്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലും മേഖലതിരിച്ച് വനം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വനം, വന്യജീവി വിഭവങ്ങള്‍ പരിപാലിക്കുന്നതിനും വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊന്തന്‍പുഴ ഭൂമി പ്രശ്‌നത്തില്‍ 451 കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്‍റെ പുതിയതായി നല്‍കപ്പെട്ട രേഖകള്‍ പരിശോധിക്കുവാനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.

Intro:Body:സംസ്ഥാനത്ത് പുതിയതായി 25 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് വനം വകുപ്പു മന്ത്രി അഡ്വ കെ.രാജു പറഞ്ഞു. കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ മന്ദിരത്തിന്റെയും ജീവനക്കാര്‍ക്കുള്ള ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം കക്കുടുമണ്ണിലെ കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. പോലീസ് സ്റ്റേഷന്‍ മാതൃകയില്‍ ഫോറസ്റ്റ്  സ്റ്റേഷനുകളിലും മേഖലതിരിച്ച് വനം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വനം,വന്യജീവി വിഭവങ്ങള്‍ പരിപാലിക്കുന്നതിനും വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊന്തന്‍പുഴ ഭൂമി പ്രശ്‌നത്തില്‍ 451 കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പുതിയതായി നല്‍കപ്പെട്ട രേഖകള്‍ പരിശോധിക്കുവാനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്‍ നീറംപ്ലാക്കല്‍, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആനിയമ്മ അച്ചന്‍കുഞ്ഞ്, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി.മാത്തച്ചന്‍, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ആര്‍ പ്രസാദ്, അഡ്വ. മനോജ് ചരളേല്‍, ജയിംസ് പി.സാമുവേല്‍, ആലിച്ചന്‍ ആറൊന്നില്‍, സമദ് മേപ്പുറത്ത്, സജി നെല്ലുവേലില്‍ എന്നിവര്‍
സംസാരിച്ചുConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.