ETV Bharat / state

പത്തനംതിട്ടയിൽ ഇവിഎം കമ്മീഷനിങ്‌ ആരംഭിച്ചു; 29 ന് പൂർത്തിയാകും

മൈലപ്ര മൗണ്ട് ബഥനി സ്‌കൂളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി

ഇവിഎം കമ്മീഷനിങ്‌ ആരംഭി  പത്തനംതിട്ട  29 ന് പൂർത്തിയാകും  EVM commissioning  Pathanamthitta  It will be completed on the 29th
പത്തനംതിട്ടയിൽ ഇവിഎം കമ്മീഷനിങ്‌ ആരംഭിച്ചു; 29 ന് പൂർത്തിയാകും
author img

By

Published : Mar 27, 2021, 8:50 PM IST

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം) കമ്മീഷനിങ്‌ ആരംഭിച്ചു. ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിങിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിങ്‌. റാന്നി, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചു.

മൈലപ്ര മൗണ്ട് ബഥനി സ്‌കൂളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. തിരുവല്ലയില്‍ 28 നും 29 നുമായി കമ്മീഷനിങ്‌ നടക്കും. റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി സെന്‍റ്‌ തോമസ് കോളജിലും, ആറന്മുള മണ്ഡലത്തില്‍ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അടൂരില്‍ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂള്‍, തിരുവല്ലയില്‍ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് ഇവിഎം കമ്മീഷനിങ്‌ നടക്കുക.

ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകള്‍ സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ അതത് റിട്ടേണിങ്‌ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിങ്‌ നടത്തുക. ഓരോ മണ്ഡലത്തിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രിക്കല്‍ ലിമിറ്റഡിലെ രണ്ടുവീതം പരിചയ സമ്പന്നരായ എന്‍ജിനീയര്‍മാരാണ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നത്. കമ്മീഷനിങ്‌ 29ന് പൂര്‍ത്തിയാകും. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയവയുടെ കമ്മീഷനിങാണ്‌ നടക്കുന്നത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 311 പോളിങ്‌ സ്റ്റേഷനിലേക്കായി 386 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 414 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്.

റാന്നി നിയോജക മണ്ഡലത്തില്‍ 282 പോളിങ്‌ സ്റ്റേഷനിലേയ്ക്കായി 350 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 376 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. ആറന്മുള നിയോജക മണ്ഡലത്തില്‍ 338 പോളിങ്‌ സ്റ്റേഷനിലേയ്ക്കായി 416 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 450 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. കോന്നി നിയോജക മണ്ഡലത്തില്‍ 293 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 364 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 390 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. അടൂര്‍ നിയോജക മണ്ഡലത്തില്‍ 306 പോളിങ്‌ സ്റ്റേഷനിലേയ്ക്കായി 380 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 407 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. ജില്ലയില്‍ ആകെ 1896 കണ്‍ട്രോള്‍ യൂണിറ്റ്, 1296 ബാലറ്റ് യൂണിറ്റ്, 2037 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തന സജ്ജമായ മെഷീനുകള്‍ അതത് റിട്ടേണിങ്‌ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ സജ്ജമാക്കിയ സ്ട്രോംഗ് റൂമുകളില്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സൂക്ഷിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.