തന്നെ ഇനിയാരും ഉലകനായകന്‍ എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി കമല്‍ഹാസന്‍. താരത്തിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ആലോചിച്ച് എടുത്ത് തീരുമാനമാണിതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍, പാര്‍ട്ടി അംഗങ്ങള്‍, മാധ്യമങ്ങള്‍ എന്നിവരുള്‍പ്പെടെ തന്‍റെ സിനിമകളെ സ്നേഹിക്കുന്ന സാധാരണക്കാരായ ആരാധകരില്‍ നിന്നുപോലും ഇനിമുതല്‍ ഈ വിളി പ്രതീക്ഷിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസന്‍ എന്നോ കമല്‍ എന്നോ കെ എച്ച് എന്നോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം ഇറക്കിയ പ്രസ്‌താവനയിലൂടെ പറഞ്ഞു.
''ഉലകനായകന്‍ പോലുള്ള വിശേഷണങ്ങള്‍ നിങ്ങള്‍ എന്നെ വിളിക്കുന്നത് സ്നേഹം കൊണ്ടാണെന്ന് ഞാന്‍ മനസിലാക്കുന്നു. സഹപ്രവര്‍ത്തകരും ആരാധകരും നല്‍കുന്ന അത്തരം അഭിനന്ദന വാക്കുകളില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. നിങ്ങള്‍ തരുന്ന സ്നേഹത്തില്‍ ഞാന്‍ എന്നും കടപ്പെട്ടിരിക്കും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കലയെ കൂടുതല്‍ പഠിക്കാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് ഞാന്‍. സിനിമയും മറ്റ് കലകളെ പോലെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നതാണ് എന്‍റെ ബോധ്യം. കലയേക്കാള്‍ വലുതല്ല കലാകാരന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്‍റെ കുറവുകളെ മെച്ചപ്പെടാനും ഉത്തരവാദിത്വവും മനസിലാക്കി എപ്പോഴും എളിമയോടെ തുടരാനാണ് ആഗ്രഹിക്കുന്നത്. അതിനാലാണ് വിശേഷണങ്ങളും സ്ഥാനപ്പെരുകളുമെല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്'' കമല്‍ ഹാസന്‍ പറഞ്ഞു.
உங்கள் நான்,
— Kamal Haasan (@ikamalhaasan) November 11, 2024
கமல் ஹாசன். pic.twitter.com/OpJrnYS9g2
ഉലകനായകന് പകരമായി തന്നെ കമല്‍ ഹാസനെന്നോ കമല്‍ എന്നോ കെ എച്ച് എന്നോ വിശേഷിപ്പിച്ചാല്‍ മതി. മനോഹരമായ കലയെ സ്‌നേഹിക്കുന്നവനായി നിങ്ങള്‍ക്കൊപ്പം തുടരാനും തന്‍റെ ലക്ഷ്യത്തോട് വിശ്വസ്‌തത പുലര്‍ത്താന്‍ വേണ്ടിയുമാണ് ഇങ്ങനെയൊരു തീരുമാനം. വളരെ ആലോചിച്ച് എടുത്ത തീരുമാനമാണിത്. ഉലകനായകന്‍ എന്ന എല്ലാ വിശേഷങ്ങളും മാന്യമായി നിരസിക്കാന്‍ ഈ തിരിച്ചറിവ് എന്നെ നിര്‍ബന്ധിതനാക്കുന്നു. കമല്‍ഹാസന്‍ കുറിപ്പില്‍ പറയുന്നു.