സീരി സി മത്സരത്തിനിടെ റെഡ് കാര്‍ഡ് കിട്ടിയ സ്വന്തം ടീമിലെ താരത്തെ കൈകാര്യം ചെയ്‌ത് മുൻ ബർമിംഗ്ഹാം സിറ്റി മാനേജർ പെപ് ക്ലോട്ടെറ്റ് വിവാദത്തിൽ. 2019- 2020 ൽ ഇഎഫ്‌എല്‍ ചാമ്പ്യൻഷിപ്പിൽ ബ്രൈറ്റനെ നിയന്ത്രിച്ച ക്ലോട്ടറ്റ് നിലവിൽ ഇറ്റാലിയൻ ക്ലബ് ട്രൈസ്റ്റിനയുടെ മാനേജറാണ്.
ജിയാന എർമിനിയോ- ട്രൈസ്റ്റിന ലീഗ് മത്സരത്തിലാണ് സംഭവം. ട്രൈസ്റ്റിനയുടെ താരം റൈമണ്ട്സ് ക്രോളിസിന് റെഡ് കാര്‍ഡ് ലഭിച്ചതിന് തുടര്‍ന്ന് ക്ലോട്ടെറ്റ് രോഷാകുലനാകുകയായിരുന്നു. സീസണിൽ 14 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ ടീം സീരി സി സ്റ്റാൻഡിംഗിൽ ഏറ്റവും അവസാനമാണ് നില്‍ക്കുന്നത്.
This might be it for Raimonds Krollis in Triestina. This is sad to see.
— Latvian Footy in English. 🇺🇦/🇱🇻 (@LV_footballnews) November 8, 2024
Triestina manager Pep Clotet has been with the team for only three weeks.pic.twitter.com/LXouk0loA9
ക്രോളിസിന്‍റെ ചുവപ്പ് കാർഡ് മത്സരത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ക്രോളിസ് ഡ്രസ്സിങ് റൂമിലേക്ക് പോകുമ്പോൾ ക്ലോട്ടറ്റ് ദേഷ്യത്തോടെ അടുത്തേക്ക് വരുകയും താരത്തിന്‍റെ കോളറിൽ പിടിച്ച് തള്ളുകയുമായിരുന്നു. മാനേജറുടെ ആക്രമണത്തില്‍ ക്രോളിസ് സ്വയം പ്രതിരോധിച്ചില്ല. നിരാശാജനകമായ ഭാവമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. 87-ാം മിനിറ്റിൽ ഗബ്രിയേൽ അവിഞ്ചിയുടെ ഗോളിൽ ട്രൈസ്റ്റിന 0-1ന് പരാജയപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്രോളിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാല്‍ മത്സരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും പത്ത് പേരുമായാണ് ട്രൈസ്റ്റിന ഇറങ്ങിയത്. അതേസമയം ക്ലോറ്റെറ്റിന്‍റെ ഫീൽഡിലെ പെരുമാറ്റത്തില്‍ ഫുട്‌ബോൾ ആരാധകർ കലിപ്പിലാണ്. എന്നാല്‍ വ്യാപകമായ വിമർശനങ്ങൾക്കിടയിലും ക്രോളിസുമായുള്ള പെരുമാറ്റത്തിൽ ക്ലോറ്റെറ്റ് ഖേദം പ്രകടിപ്പിച്ചിട്ടില്ല.
Football = emotions but footballers are not slaves. No excuses here for Triestina coach Pep Clotet. @FIFPRO pic.twitter.com/Qyov8L3o7F
— Paulius Jakelis (@PauliusJakelis) November 8, 2024
കോർണെല്ല, എസ്പാൻയോൾ ബി, ഹാൽസ്റ്റാഡ്, ഓക്‌സ്‌ഫോർഡ് യുണൈറ്റഡ്, ബർമിംഗ്ഹാം സിറ്റി, ബ്രെസിയ തുടങ്ങിയ ടീമുകളെ മുൻകാലങ്ങളിൽ ക്ലോട്ടെറ്റ് പരിശീലിപ്പിച്ചിരുന്നു. ഗാരി മോങ്കിന്‍റെ സ്റ്റാഫിന്‍റെ ഭാഗമായി ലീഡ്‌സ് യുണൈറ്റഡിൽ അസിസ്റ്റന്‍റ് ഹെഡ് കോച്ചായും ക്ലോട്ടെറ്റ് പ്രവർത്തിച്ചിട്ടുണ്ട്.
Also Read: 'രോഹിതിനേയും കോലിയേയും കുറിച്ച് ആശങ്ക വേണ്ട' താരങ്ങളെ വിമര്‍ശിച്ച പോണ്ടിങ്ങിന് മറുപടി നല്‍കി ഗംഭീർ