ETV Bharat / education-and-career

സിബിഐയിലേക്ക് വരുന്നോ?; കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും അവസരം

അസിസ്റ്റന്‍റ് പ്രോഗ്രാമര്‍ തസ്‌തികയില്‍ 27 ഒഴിവുകളാണുള്ളത്.

JOB VACANCY IN CBI  CENTRAL GOVT JOB IN IT FIELD  സിബിഐയില്‍ അവസരം  സിബിഐ അസിസ്റ്റന്‍റ് പ്രോഗ്രാമര്‍
CBI Logo (Official website)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 5:20 PM IST

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ അസിസ്റ്റന്‍റ് പ്രോഗ്രാമര്‍ തസ്‌തികയിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളുണ്ട്‌. ഇന്‍ര്‍വ്യൂ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ജനറല്‍ സെന്‍ട്രല്‍ സര്‍വ്വീസ് ഗ്രൂപ്പ് ബി ഗസറ്റഡ് വിഭാഗത്തില്‍ (നോണ്‍ മിനിസ്റ്റീരിയല്‍) നിയമനം സ്ഥിരമാണ്. നിയമനം ഇന്ത്യയില്‍ എവിടെയുമാകാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒഴിവുകള്‍: ജനറല്‍ - 8, ഇഡബ്‌ള്യൂഎസ്‌ - 4, ഒബിസി - 9, എസ്‌സി - 4, എസ്‌ടി - 2
ശമ്പളം: ലെവല്‍ 07 പ്രകാരം

യോഗ്യത: കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ / കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങത്തില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ എം ടെക് / ബിഇ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദവും ഇലകട്രോണിക് ഡാറ്റ പ്രോസസിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌ അക്രെഡിറ്റഡ് കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രോഗ്രാമില്‍ എ ലവല്‍ ഡിപ്ലോമ / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമയും ഇലക്ട്രോണിക് ഡേറ്റ പ്രോസസിങ്ങില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രായം: 30 - ല്‍ കവിയരുത്. എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെയും ഒബിസി വിഭാഗത്തിന് 3 വവര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്‍മാര്‍ക്കും പ്രായത്തില്‍ 5 വര്‍ഷത്തെ ഇളവുണ്ട്.

അപേക്ഷ ഫീസ്: 25 രൂപ ഓണ്‍ലൈനായി എസ്ബിഐ മുഖാന്തിരം അടയ്ക്കണം. വനിതകള്‍ക്കും എസ്‌സി എസ്‌ടിക്കാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും ഫീസില്ല.

വൈബ് സൈറ്റ്: https://www.upsconline.nic.in എന്ന വൈബ്സൈറ്റ്‌ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയ്‌ക്കൊപ്പം യോഗ്യത സര്‍ട്ടിഫിക്കേറ്റുകള്‍ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം.

അവസാന തീയതി: നവംബര്‍ 28

കൂടുതല്‍ വിവരങ്ങള്‍: www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Also Read: പ്ലസ്‌ ടു, ഐടിഐ യോഗ്യതയുള്ളവരെ റെയില്‍വേ വിളിക്കുന്നു; 5647 അപ്രന്‍റീസുകളുടെ ഒഴിവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.