ETV Bharat / state

ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കായി 400 കിലോമീറ്റര്‍ സേഫ് സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി - ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കായി

അപകടങ്ങളുണ്ടായാല്‍ ഏഴ് മിനിട്ടിനകം രക്ഷാപ്രവര്‍ത്തനം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും കര്‍ശനമായി നിരീക്ഷിക്കും

safe Sabarimala pilgrimage  രക്ഷാ പ്രവര്‍ത്തനം  measures for safe Sabarimala pilgrimage  Sabarimala Ayappa temple news  ശബരിമല വാര്‍ത്തകള്‍  ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കായി  ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്ര
ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കായി 400 കിലോമീറ്റര്‍ സേഫ് സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
author img

By

Published : Nov 11, 2022, 12:38 PM IST

Updated : Nov 11, 2022, 6:19 PM IST

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി 400 കിലോമീറ്റര്‍ സേഫ് സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി ആര്‍.ടി.ഒ എ.കെ.ദിലു. പത്തനംതിട്ട പ്രസ് ക്ലബില്‍ ശബരിമല സുഖദര്‍ശനം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാതകളില്‍ 24 മണിക്കൂറും പ്രത്യേക സുരക്ഷ സന്നാഹങ്ങളും തീര്‍ഥാടകരെ സഹായിക്കാന്‍ 20 സ്‌ക്വാഡുകളും രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് സുരക്ഷ ക്രമീകരണങ്ങൾ: അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ നിരീക്ഷിച്ച്‌ നടപടികളെടുക്കും. ഇലവുങ്കല്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനങ്ങൾ. എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലും ഓരോ ഓഫിസുകളുണ്ടാകും. കേന്ദ്രീകൃത സംവിധാനത്തിലൂടെ ഓഫിസിലിരുന്നുകൊണ്ട് പാതകള്‍ നിരീക്ഷിച്ചു നടപടികളെടുക്കും.

വൈദ്യുതി വാഹനങ്ങളാകും ഇത്തവണ മോട്ടോര്‍ വാഹനവകുപ്പ് ഇതിനായി ഉപയോഗിക്കുകയെന്നും ആര്‍ടിഒ വ്യക്തമാക്കി. ശബരിമല പാതകളില്‍ എവിടെയെങ്കിലും അപകടമുണ്ടായാല്‍ ഏഴു മിനിട്ടിനകം മോട്ടോര്‍ വാഹനവകുപ്പ് സ്‌ക്വാഡ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍.ടി.ഒ അജിത് കുമാര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സംവിധാനങ്ങളും സേഫ് സോണ്‍ പദ്ധതിയില്‍ സജ്ജീകരിക്കും.

ക്രെയിന്‍, ആംബുലന്‍സ് എന്നിവ സജ്ജീകരിക്കും. ബ്രേക്ക് ഡൗണ്‍ സര്‍വിസിനായി പ്രധാനപ്പെട്ട എല്ലാ വാഹന നിര്‍മാതാക്കളുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലടക്കം പരിശീലനം ലഭിച്ച 60 ഡ്രൈവര്‍മാരെ താത്‌കാലികാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തും.

ബിലീവേഴ്‌സ് ആശുപത്രിയുടെ സഹകരണത്തില്‍ ഇവര്‍ക്കുള്ള പരിശീലനം നല്‍കി വരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ബ്ലാക്ക് സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സ്‌ക്വാഡിനെ ഡ്യൂട്ടിയ്ക്കിടും. വിവിധ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ശബരിമല പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

ഒരു ബാച്ചിന് ഒമ്പത് ദിവസത്തെ ഡ്യൂട്ടിയാണ് നല്‍കുന്നത്. ഓട്ടോറിക്ഷകളിലും ചരക്ക് വാഹനങ്ങളിലും പമ്പയിലേക്ക് യാത്ര ചെയ്യുന്നത് പൂര്‍ണമായി തടയും. ഇത്തരം വാഹനങ്ങളിലെത്തുന്നവരെ തടഞ്ഞു മറ്റു വാഹനങ്ങളില്‍ പമ്പയിലേക്ക് അയയ്‌ക്കും.

ഓട്ടോറിക്ഷകള്‍ക്ക് അന്തര്‍ജില്ലാ യാത്ര 20 കിലോമീറ്ററില്‍ കൂടുതലും ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരുമായി പോകുന്നതും നിയമപരമല്ലെന്ന കാരണത്താലാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. വാഹനങ്ങളില്‍ അമിതമായ അലങ്കാരങ്ങള്‍ അനുവദിക്കില്ല. ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികര്‍ക്കെതിരെയും നടപടികളുണ്ടാകും.

കെ.എസ്.ആര്‍.ടി.സി ബസുകളിലടക്കം സുരക്ഷിത യാത്ര ഉറപ്പാക്കും. പത്തനംതിട്ട - പമ്പ, നിലയ്ക്കല്‍ - എരുമേലി, എരുമേലി - മുണ്ടക്കയം, കുമളി - കോട്ടയം, കമ്പംമേട് - കട്ടപ്പന, കുട്ടിക്കാനം - വണ്ടിപ്പെരിയാര്‍ എന്നിവയാണ് സേഫ് സോണ്‍ പദ്ധതിയിൽ ഉൾപ്പെടുന്ന പാതകള്‍ . ഹെല്‍പ് ലൈന്‍ നമ്പറുകൾ: 9400044991, 9562318181.

Last Updated : Nov 11, 2022, 6:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.