പത്തനംതിട്ട: കോന്നി മാതൃക ടൂറിസം ഗ്രാമമായി മാറുമ്പോൾ അതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ആനകളും ആനക്കൂടും ആന മ്യൂസിയവും ഉൾപ്പെടുന്ന കോന്നി ആന പരിപാലന കേന്ദ്രമാണ്. കോന്നി മണ്ഡലത്തെ പൂർണമായി അന്താരാഷ്ട്ര നിലവാരത്തിൽ മാതൃക ടൂറിസം ഗ്രാമമായി മാറ്റാൻ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
also read:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തക വിജയ്ത സിങ്
നിലവിൽ കോന്നിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ആനപരിപാലനകേന്ദ്രം ഉൾപ്പെടുന്ന കോന്നി ഇക്കോ ടൂറിസം സെന്‍റർ. കൊമ്പൻമാരുൾപ്പെടെ വിവിധ പ്രായക്കാരായ ആനകളുടെ കുറുമ്പും കുസൃതികളും ആസ്വദിച്ചു കഴിഞ്ഞാൽ തൊട്ടടുത്തുള്ള ആന മ്യൂസിയത്തിലേക്ക് പ്രവേശിക്കാം. ഇവിടെ അടുത്തിടെ സ്ഥാപിച്ച ആന മ്യൂസിയം സ്വദേശികൾക്കൊപ്പം വിദേശ വിനോദ സഞ്ചാരികളുടെയും ഇഷ്ട ഇടമായി മാറിയിരിക്കുകയാണ്.
രാജ്യത്തെ ആദ്യ ആന മ്യൂസിയം കൂടിയാണിത്. ആനകളുടെ ഉല്പത്തി മുതൽ ആനകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ടെന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്യാം മോഹൻലാൽ പറഞ്ഞു. കോന്നി ടൂറിസം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ കൊന്നിയുടെ ആനകഥകളും കടൽ കടക്കും.