ETV Bharat / state

കോന്നി ആനക്കൂട്ടിലെ കുട്ടിയാന മണികണ്‌ഠൻ ചരിഞ്ഞു - ജൂനിയർ സുരേന്ദ്രൻ

മൂന്നു മാസം പ്രായമുള്ള കുട്ടിയാന ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

elephant calf brought from nilambur dies at konni  കോന്നി ആനക്കൂട്ടിലെ കുട്ടിയാന മണികണ്‌ഠൻ ചരിഞ്ഞു  കോന്നി ആനക്കൂട്  elephant calf  konni  ജൂനിയർ സുരേന്ദ്രൻ  elephant calf died
കോന്നി ആനക്കൂട്ടിലെ കുട്ടിയാന മണികണ്‌ഠൻ ചരിഞ്ഞു
author img

By

Published : May 29, 2021, 1:23 PM IST

പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ മൂന്നു മാസം പ്രായമുള്ള കുട്ടിയാന മണികണ്‌ഠൻ(ജൂനിയർ സുരേന്ദ്രൻ ) ചരിഞ്ഞു. ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് കുട്ടിയാന ചികിത്സയിലായിരുന്നു. മണികണ്‌ഠന് ഇന്ന് അടിയന്തിര ശാസ്ത്രക്രിയ നടത്താനിരിക്കെയാണ് രാവിലെ എട്ടരയോടെ ചരിഞ്ഞത്. പോസ്റ്റുമോർട്ടം നടപടികൾ ഡിഎഫ്ഒ യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

നിലംബൂർ വനത്തിൽ നിന്നും കൂട്ടം തെറ്റിയെത്തിയ കുട്ടിയാനയെ മാർച്ച്‌ 13ന് മലപ്പുറം ജില്ലയിലെ വഴിക്കടവ് പുത്തരിപ്പാടം മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കണ്ടെത്തുന്നത്. വനപാലകർ ഏറ്റെടുത്ത കുട്ടിയാനയെ ആനക്കൂട്ടത്തിനൊപ്പം വിടാൻ ആനത്താരകളിൽ കൊണ്ടു നിർത്തിയെങ്കിലും നടന്നില്ല. ഇതിനെ തുടർന്ന് വനപാലകർ കുട്ടിയാനയെ വയനാട്ടിലെത്തിച്ചു പരിചരണം നൽകി. ഇതിനു ശേഷം പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കോന്നി ആനപരിപാലന കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

Also Read: ഉമ്മന്‍ചാണ്ടിയുടെ നിയമനവും തോല്‍വിക്ക് കാരണമെന്ന് രമേശ് ചെന്നിത്തല

കോന്നി ആനക്കൂട്ടിലെ കുട്ടിയാനയായിരുന്ന പിഞ്ചു ആറു മാസം മുൻപാണ് ചരിഞ്ഞത്. ഇതോടെ കുട്ടിയാനകൾ ഇല്ലാതിരുന്ന കോന്നി ആനക്കൂട്ടിലേക്കെത്തിയ മണികണ്‌ഠന് വലിയ സ്വീകരണമാണ് നൽകിയത്. മണികണ്‌ഠന്‍റെ വിടവാങ്ങൽ ആനപ്രേമികൾക്കും മണികണ്‌ഠനെ അടുത്തു കണ്ടവർക്കും സങ്കട വാർത്തയായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.