പത്തനംതിട്ട: മർത്തോമ സഭയുടെ ഇരുപത്തിരണ്ടാമത്തെ മെത്രാപ്പൊലീത്തയായി ഡോ. ഗീവർഗീസ് മാർ തിയാഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത 14ന് അഭിഷിക്തനാകും. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത കാലം ചെയ്ത ശേഷം സഭാ അധ്യക്ഷന്‍റെ താൽകാലിക ചുമതല വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഗീവർഗീസ് മാർ തിയാഡോഷ്യസ്. സഭാ ആസ്ഥാനമായ തിരുവല്ല എസ്.സി.എസ്. വളപ്പിലെ ഡോ. അലക്‌സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടു മണിക്കാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ വിവിധ സഭാ നേതാക്കൾ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് സഭാ സെക്രട്ടറി അറിയിച്ചു.
ഡോ. ഗീവർഗീസ് മാർ തിയാഡോഷ്യസ്; മർത്തോമ സഭയുടെ മെത്രാപ്പൊലീത്ത - november 14
നവംബർ 14ന് തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിൽ വച്ചാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്.
![ഡോ. ഗീവർഗീസ് മാർ തിയാഡോഷ്യസ്; മർത്തോമ സഭയുടെ മെത്രാപ്പൊലീത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9519948-thumbnail-3x2-pta.jpg?imwidth=3840)