ETV Bharat / state

മാർത്തോമ്മ സഭയ്ക്ക് പുതിയ മെത്രാപ്പൊലീത്ത

സഭയുടെ ഇരുപത്തിരണ്ടാമത് പരമാധ്യക്ഷനായി സ്ഥാനചിഹ്നങ്ങൾ നൽകി പുതിയ നാമകരണത്തോടെ അവരോധിക്കൽ ചടങ്ങ് നടന്നു.

ഡോ. ഗീവർഗീസ് മാർ തിയാഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത  മാർത്തോമ്മ സഭ  മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ  Dr. Georghes Mar Theodosius Safragan Metropolitan  Supreme President of the Mar Thoma Church  മാർത്തോമ്മ സഭയ്ക്ക് പുതിയ മെത്രാപ്പൊലീത്ത
മാർത്തോമ്മ സഭ
author img

By

Published : Nov 14, 2020, 9:52 AM IST

Updated : Nov 14, 2020, 11:53 AM IST

പത്തനംതിട്ട: മലങ്കര മർത്തോമ സഭയ്ക്ക് പുതിയ അധ്യക്ഷൻ. തിയഡോഷ്യസ് മർത്തോമ മെത്രാപൊലിത്തയെന്ന പുതിയ നാമകരണത്തോടെയാണ് പുതിയ മെത്രാപ്പൊലീത്ത അധികാരമേറ്റത്. കൊവിഡ് ചട്ടങ്ങൾ പാലിച്ച് പ്രൗഡ ഗംഭീരമായ വേദിയെ സാക്ഷിയാക്കിയായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. പ്രത്യേക പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം പുതിയ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപൊലിത്തയെ വൈദികർ ചേർന്ന്‌ വേദിയിലേക്ക് അനയിച്ചു. സഭയുടെ ഇരുപത്തിരണ്ടാമത് പരമാധ്യക്ഷനായി സ്ഥാനചിഹ്നങ്ങൾ നൽകി പുതിയ നാമകരണത്തോടെ അവരോധിക്കൽ ചടങ്ങ് നടന്നു.

തിരുവല്ല എസ് സി എസ് വളപ്പിലെ സഭാ ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് ഡോ. യുയാക്കി മാർ കുറിലോസ് എപ്പിസ്കോപ്പ നേതൃത്വം നൽകി. ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമജീവിതം നയിക്കുന്ന ഡോ. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്തയും ചടങ്ങിനെത്തിയിരുന്നു. പാരിസ്ഥിതിക വിഷയങ്ങളോട് സഭയ്ക്ക് മുഖം തിരിച്ചു നൽകാനാവില്ലെന്ന് മാർത്തോമ്മ സഭ അധ്യക്ഷനായി സ്ഥാനമേറ്റ തിയഡോഷ്യസ് മർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. മാനുഷിക പരിഗണന ആവശ്യമുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ സഭ ജീർണതയിലേക്ക് പോകുമെന്നും മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു. ഐക്യുമെനിക്കൽ സഭകളുടെ ഏകീകരണത്തിനായി പ്രവർത്തിക്കും. ധനമുള്ളവർ സമ്പത്തിന് അടികമകളാകരുത്. പെൺകുട്ടികളുടെ ആർത്തലച്ച കരച്ചിൽ നാട്ടിൽ ഉയർന്നു കേൾക്കുന്നു. ഇരയെ സംരക്ഷിക്കാൻ കഴിയാത്ത വിധം നിയമങ്ങൾ ദുർബലമാകരുതെന്നും മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു.

അനുമോദന സമ്മേളനം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ തുടങ്ങിയവരും സ്ഥാനാരോഹണ ചടങ്ങുകൾക്കെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യ സഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എം പി, എം എൽ എ മാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം എന്നിവടക്കം രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഡോ. ജോസഫ് മാർത്തോമ കാലം ചെയ്തതിനെ തുടർന്നായിരുന്നു പുതിയ സഭാ അധ്യക്ഷന്‍റെ സ്ഥാനാരോഹണം .

Last Updated : Nov 14, 2020, 11:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.