പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനത്തിന്‍റെ ആദ്യദിനത്തിൽ ദർശനത്തിന് എത്തിയ എല്ലാ ഭക്തർക്കും സുഖദര്‍ശന സായൂജ്യം. നട തുറന്ന ആദ്യമണിക്കൂറില്‍ നല്ല തിരക്ക് അനുഭവപ്പെട്ടെങ്കിലും വൈകിട്ടോടെ തിരക്ക് അല്‍പമൊന്നു കുറഞ്ഞു.
READ MORE:ശബരിമലയിൽ ഭക്തജന പ്രവാഹം; തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ
2021 വർഷത്തിന്‍റെ അവസാന ദിനമായ വെള്ളിയാഴ്ച 46161 പേര്‍ സന്നിധാനത്തെത്തി. കാനനപാത തുറന്നതോടെ എരുമേലിയില്‍ നിന്ന് കരിമല വഴിയും തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. ആദ്യദിനത്തില്‍ 1330 തീര്‍ഥാടകരാണ് ഇതുവഴി പമ്പയിലേക്ക് എത്തിയത്.
പുതുവത്സരദിനത്തില്‍ അയ്യനെ വണങ്ങി പുതിയ പ്രതീക്ഷകളുമായി മലയിറങ്ങാന്‍ കാത്തിരിക്കുന്ന അയ്യപ്പഭക്തന്‍മാർ സന്നിധാനത്ത് വിരി വച്ച് തങ്ങുന്നുണ്ട്.