ETV Bharat / state

പുസ്‌തകമില്ലാതെ എങ്ങനെ പഠിക്കും? സംസ്ഥാനത്തെ പാഠപുസ്‌തക വിതരണം മുടങ്ങിയതില്‍ ആശങ്ക - delay in textbook delivery

ഒന്ന്‌ മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠപുസ്‌തകങ്ങളുടെ വിതരണമാണ് മുടങ്ങിയത്. പാഠപുസ്‌തകങ്ങളുടെ രണ്ടാം ഭാഗം ഓണം കഴിഞ്ഞ് നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്

study book pkg  പുസ്‌തകമില്ലാതെ എങ്ങനെ പഠിക്കും  പാഠ പുസ്‌തക വിതരണം മുടങ്ങി  വിദ്യാര്‍ഥി  പാഠ പുസ്‌തക വിതരണം  കാസര്‍കോട്  കാസര്‍കോട് വാര്‍ത്തകള്‍  കേരള വാര്‍ത്ത  kasargod  kasargod news  latest news in kasargod  Delivery of textbooks is delayed  പാഠ പുസ്‌തക വിതരണം വൈകുന്നു
സംസ്ഥാനത്തെ പാഠ പുസ്‌തക വിതരണം മുടങ്ങിയതില്‍ കടുത്ത ആശങ്ക
author img

By

Published : Sep 21, 2022, 12:36 PM IST

കാസര്‍കോട്: സംസ്ഥാനത്തെ പാഠപുസ്‌തകങ്ങളുടെ വിതരണം പാതിവഴിയില്‍. ഒന്ന്‌ മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠപുസ്‌തകങ്ങളുടെ വിതരണമാണ് മുടങ്ങിയത്. കാസര്‍കോട് അടക്കമുള്ള വിവിധ ജില്ലകളിലേക്കുള്ള പാഠപുസ്‌തകങ്ങളുടെ രണ്ടാം ഭാഗത്തിന്‍റെ വിതരണമാണ് വൈകിയത്.

പുസ്‌തകങ്ങളുടെ രണ്ടാം ഭാഗം ഓണം കഴിഞ്ഞ് നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നിലവില്‍ പഴയ പുസ്‌തകങ്ങളും ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് പല സ്‌കൂളുകളിലും പഠനം നടത്തുന്നത്. ഓണാവധിക്ക് മുമ്പ് വിദ്യാലയങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിച്ച പാഠപുസ്‌തകങ്ങൾ വൈകുന്നത് രക്ഷിതാക്കൾക്കിടയിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

അധ്യാപകന്‍റെ പ്രതികരണം

ഒരാഴ്‌ചയ്ക്കുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. അതേസമയം ഒന്നാം പാദവാർഷിക പരീക്ഷയ്ക്ക് ശേഷം നൽകേണ്ട പഠന പുരോഗതി രേഖയും വിദ്യാലയങ്ങളിൽ എത്തിയിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരള തയ്യാറാക്കിയിരുന്ന പഠന പുരോഗതി രേഖ സ്‌കൂളുകളില്‍ സ്വന്തം ചിലവിൽ പ്രിന്‍റ് ചെയ്യണമെന്നാണ് നിലവിൽ നൽകിയിരിക്കുന്ന നിർദേശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.