പത്തനംതിട്ട: ജില്ലയിൽ ഇന്ന് 296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം 302 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 255 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
ഇന്ന് ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 2975 പേർ രോഗികളായിട്ടുണ്ട്. 2622 പേർ ഐസൊലേഷനിലാണ്. 15306 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. കൊവിഡ് മൂലമുള്ള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.59 ശതമാനമാണ്.