പത്തനംതിട്ട: കൊവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ജീവനക്കാർക്ക് ആരോഗ്യ വകുപ്പിന്‍റെ പരിശീലനം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരും നേഴ്സുമാരുമടങ്ങുന്ന വിദഗ്‌ധ സംഘമാണ് ഐസൊലേഷൻ വാർഡുകളിൽ ജീവനക്കാർ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ക്ലാസ് എടുത്തത്.
മാസ്ക്ക് ,കൈയ്യുറ, ഐസൊലേഷൻ വാർഡിൽ ഉപയോഗിക്കുന്ന വസ്‌ത്രങ്ങൾ അടങ്ങിയ പേഴ്‌സണൽ പ്രൊട്ടക്ഷൻ കിറ്റ് തുടങ്ങിയവ എങ്ങനെ ഉപയോഗിക്കാം എന്നതിനെപ്പറ്റിയാണ് പരിശീലന ക്ലാസുകൾ നടത്തിയത്.