പത്തനംതിട്ട: കൊവിഡ് 19മായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ എട്ട് പേരുടെ ഫലം നെഗറ്റീവെന്ന് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്. ഒരു മാസം പ്രായമായ കുട്ടിക്കും കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും മറ്റൊരാളെ ജനറൽ ആശുപതിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി. കൊവിഡ് ഭീഷണി പൂർണമായും ഒഴിവായിട്ടില്ലെന്ന് പത്തനംതിട്ട ഡിഎംഒ എ.എല്‍.ഷീജ അറിയിച്ചു.