ETV Bharat / state

ചുമട്ടുതൊഴിലാളികളുടെ കൂലി ഏകീകരിക്കണമെന്നാവശ്യം - wage consolidation among various employees

വിളവെടുപ്പ് മേഖലയിൽ അധികകൂലി ആവശ്യപ്പെടരുതെന്ന് ചട്ടമുണ്ടെങ്കിലും അപ്പർകുട്ടനാട്ടിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാന്‍ അധികൃതരില്ലാത്തതും കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു

അപ്പര്‍കുട്ടനാട് ചുമട്ടുതൊഴിലാളികള്‍  അപ്പര്‍കുട്ടനാട് നെല്‍കര്‍ഷകര്‍  പത്തനംതിട്ട അപ്പര്‍കുട്ടനാട്  ചുമട്ടുതൊഴിലാളി കൂലി ഏകീകരണം  Upper Kuttanad  wage consolidation among various employees  Upper Kuttanad farmers
അപ്പര്‍കുട്ടനാട്ടില്‍ ചുമട്ടുതൊഴിലാളികള്‍ക്കിടയില്‍ കൂലി ഏകീകരണം ഇല്ലെന്ന് പരാതി
author img

By

Published : Apr 18, 2020, 1:19 PM IST

പത്തനംതിട്ട: അപ്പര്‍കുട്ടനാട്ടില്‍ ചുമട്ടുകൂലിയില്‍ ഏകീകരണം നടപ്പിലാക്കാത്തതിനാല്‍ തൊഴിലാളികള്‍ നെല്‍കര്‍ഷകരില്‍ നിന്നും അമിതകൂലി ഈടാക്കുന്നതായി പരാതി. തൊഴിലാളികളുടെ നിര്‍ബന്ധത്തിന് വഴങ്ങി അമിതകൂലി നല്‍കുകയാണ് പലപ്പോഴും നെല്‍കര്‍ഷകര്‍. അമിതകൂലി ആവശ്യപ്പെടരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.

കവിയൂരിൽ 176 വളവനാരിയിൽ 240 ജില്ലയിലെ വലിയ പാടശേഖരങ്ങളില്‍പ്പെട്ടതാണ് കവിയൂർ പുഞ്ചയും പെരിങ്ങരയിലെ വളവനാരിയും. രണ്ടിടത്തെയും ചുമട്ടുകൂലി തമ്മിൽ 64 രൂപയുടെ വ്യത്യാസമുണ്ടെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ഒരു ക്വിന്‍റല്‍ നെല്ല് 50 മീറ്ററിനുളളിലുളള വാഹനത്തില്‍ എത്തിക്കുന്നതിന് വളവനാരിയിൽ 240 രൂപയാണ് ചില തൊഴിലാളികൾ ഈടാക്കുന്നതെങ്കില്‍ കവിയൂരിൽ ഇത് 176 രൂപയാണ്. ചാത്തങ്കരി പാടത്ത് ക്വിന്‍റലിന് 210 രൂപയാണ് വാങ്ങുന്നത്. പെരിങ്ങരയിലെ മറ്റ് ചില പാടങ്ങളിൽ 200ൽ താഴെയാണ് കൂലി.

അപ്പര്‍കുട്ടനാട്ടില്‍ ചുമട്ടുതൊഴിലാളികള്‍ക്കിടയില്‍ കൂലി ഏകീകരണം ഇല്ലെന്ന് പരാതി

അമിത കൂലി ആവശ്യപ്പെടുന്നവർക്കതിരെ ഇതുവരെയും നടപടികളൊന്നും അപ്പർകുട്ടനാട്ടിൽ സ്വീകരിച്ചിട്ടില്ല. വിളവെടുപ്പ് കാലഘട്ടം ചിലര്‍ മുതലെടുക്കുകയാണെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. കുട്ടനാട് ഐ.ആർ.സി വർഷംതോറും നെല്ലിന്‍റെ ചുമട്ടുകൂലി നിശ്ചയിക്കാറുണ്ട്. എന്നാലിത് ആലപ്പുഴ ജില്ലയിൽ മാത്രം പ്രാവർത്തികമാകുന്ന സ്ഥിതിയാണ്. അപ്പർകുട്ടനാട്ടിൽ ഏകീകരണ സംവിധാനങ്ങളില്ല. 2003 മുതൽ നെല്ല് വാരിചാക്കിലാക്കുന്നതിന് കൈകാര്യച്ചെലവ് എന്നപേരിൽ സർക്കാർ കർഷകന് തുക നൽകിയിരുന്നു. ക്വിന്‍റലിന് 12 രൂപയാണ് ഇപ്രകാരം നൽകുക. 17 വർഷത്തിന് ശേഷവും ഈ തുകതന്നെയാണ് സർക്കാർ നൽകിവരുന്നത്. ഈ തുക കാലാനുസൃതമായി വർധിപ്പക്കണമെന്ന കർഷകരുടെ ആവശ്യവും ഇതുവരെ അധികൃതര്‍ പരിഗണിച്ചിട്ടില്ല. കർഷകരും ചുമട്ടുതൊഴിലാളി നേതാക്കളും ഉൾപ്പെടുന്ന സമിതിക്ക് രൂപം നൽകി കൂലി മുൻകൂട്ടി നിശ്ചയിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് അപ്പർ കുട്ടനാട് നെൽ കർഷക സംഘo പ്രസിഡന്‍റ് സാം ഈപ്പൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.