ETV Bharat / state

ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ വസ്തുക്കൾ ലഭിക്കുന്നില്ലെന്ന് പരാതി

ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കേണ്ട ചുമതല അതാത് പ്രദേശങ്ങളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. അവശ്യ വസ്തുക്കളുടെ ക്ഷാമം തങ്ങളെ ഏറെ വലയ്ക്കുന്നതായാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പരാതി

author img

By

Published : Aug 12, 2020, 11:13 AM IST

Complaint that essential items are not available in the relief camps in Thiruvalla  തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ വസ്തുക്കൾ ലഭിക്കുന്നില്ലെന്ന് പരാതി  relief camps in Thiruvalla  തിരുവല്ല
തിരുവല്ല

പത്തനംതിട്ട: തിരുവല്ല താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പച്ചക്കറി അടക്കമുള്ള അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്നതായി പരാതി. പച്ചക്കറികൾ പത്തനംതിട്ട ഹോർട്ടി കോർപ്പിൽ നിന്ന് വാങ്ങാനും പലവ്യഞ്ജന സാധനങ്ങൾ സിവിൽ സപ്ലൈസ് കടകളിൽ നിന്ന് വാങ്ങാനുമാണ് സർക്കാർ നിർദേശം. എന്നാൽ ഇവിടങ്ങളിൽ നിന്നും പല സാധനങ്ങളും ലഭ്യമാകാത്തതാണ് ക്യാമ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നത്. 100 മുതൽ 200 പേർ വരെയാണ് ഓരോ ക്യാമ്പുകളിലും കഴിയുന്നത്. അതിനാൽ വാങ്ങേണ്ട സാധനങ്ങളുടെ അളവും കൂടുതലാണ്. നിരണം, കടപ്ര മേഖലകളിൽ ആറ് കിലോമീറ്റർ വരെ വെള്ളത്തിലൂടെ നടന്ന് സാധനങ്ങൾ എത്തിക്കേണ്ട ക്യാമ്പുകൾ ഉണ്ട്. ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കേണ്ട ചുമതല അതാത് പ്രദേശങ്ങളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. അവശ്യ വസ്തുക്കളുടെ ക്ഷാമം തങ്ങളെ ഏറെ വലയ്ക്കുന്നതായാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പരാതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.