ETV Bharat / state

ചേരിക്കലില്‍ വസ്‌തുവില്ലാത്ത ഭവനരഹിതര്‍ക്കായി ഫ്ലാറ്റ് സമുച്ചയമെന്ന് എംഎല്‍എ ചിറ്റയം ഗോപകുമാര്‍

ചേരിക്കലില്‍ വസ്‌തുവില്ലാത്ത ഭവനരഹിതര്‍ക്കായി ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുമെന്നും ജില്ലയിലെ ലൈഫ് പദ്ധതിപ്രകാരമുള്ള ആദ്യ ഫ്ലാറ്റ് സമുച്ചയമാകും ഇതെന്നും എംഎല്‍എ ചിറ്റയം ഗോപകുമാര്‍

Chittayam Gopakumar on Life Mission
ചേരിക്കലില്‍ വസ്‌തുവില്ലാത്ത ഭവനരഹിതര്‍ക്കായി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
author img

By

Published : Jan 19, 2020, 4:32 AM IST

പത്തനംതിട്ട: രണ്ടാംഘട്ട ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചെന്ന് എംഎല്‍എ ചിറ്റയം ഗോപകുമാര്‍. ഗുണഭോക്താക്കള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ലൈഫ് കുടുംബസംഗമം സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചതെന്നും എംഎല്‍എ പറഞ്ഞു. ചേരിക്കലില്‍ വസ്‌തുവില്ലാത്ത ഭവനരഹിതര്‍ക്കായി ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുമെന്നും ജില്ലയിലെ ലൈഫ് പദ്ധതിപ്രകാരമുള്ള ആദ്യ ഫ്ലാറ്റ് സമുച്ചയമാകും ഇതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സെന്‍റ് തോമസ് പാരിഷ് ഹാളില്‍ പന്തളം നഗരസഭയിലെ ലൈഫ് കുടുംബസംഗമത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ചേരിക്കലില്‍ വസ്‌തുവില്ലാത്ത ഭവനരഹിതര്‍ക്കായി ഫ്ലാറ്റ് സമുച്ചയമെന്ന് എംഎല്‍എ ചിറ്റയം ഗോപകുമാര്‍

പന്തളം നഗരസഭാ അധ്യക്ഷ ടി.കെ.സതി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്‍റോ ആന്‍റണി എംപി കേരളോത്സവത്തില്‍ പങ്കെടുത്ത കുട്ടികളെ പൊന്നാടയണിയിച്ചു. ലൈഫ് കുടുംബ സംഗമത്തിലും അദാലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, ഐടി, ഫിഷറീസ്, വ്യവസായം, പട്ടികജാതി/ പട്ടികവര്‍ഗം, ക്ഷീര വികസനം, ആരോഗ്യം, ശുചിത്വ മിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസനം, ലീഡ് ബാങ്ക് ഉള്‍പ്പെടെയുള്ളവയുടെ സേവനങ്ങള്‍ ഒരുക്കിയിരുന്നു.

Intro:Body:
സംസ്ഥാനത്തൊട്ടാകെ രണ്ട് ലക്ഷം വീടുകള്‍ രണ്ടാംഘട്ട ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചെന്നും ഈ ഗുണഭോക്താക്കള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ ലൈഫ് കുടുംബസംഗമം സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചതെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ചേരിക്കലില്‍ വസ്തുവില്ലാത്ത ഭവനരഹിതര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുമെന്നും ജില്ലയിലെ ലൈഫ് പദ്ധതിപ്രകാരമുള്ള ആദ്യ ഫ്‌ളാറ്റ് സമുച്ചയമാകും ഇതെന്നും എം.എല്‍.എ പറഞ്ഞു.
         സെന്റ് തോമസ് പാരിഷ് ഹാളില്‍ പന്തളം നഗരസഭയിലെ ലൈഫ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
         പന്തളം നഗരസഭാ അധ്യക്ഷ ടി.കെ സതി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എം.പി കേരളോത്സവത്തില്‍ പങ്കെടുത്ത കുട്ടികളെ പൊന്നാടയണിയിച്ചു.

ലൈഫ് കുടുംബ സംഗമത്തിലും അദാലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, ഐ.ടി, ഫിഷറീസ്, വ്യവസായ വകുപ്പ്, പട്ടികജാതി/ പട്ടികവര്‍ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, ലീഡ് ബാങ്ക് ഉള്‍പ്പെടെയുള്ളവയുടെ സേവനങ്ങള്‍ ഒരുക്കിയിരുന്നു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.