പത്തനംതിട്ട: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചാരണവുമായി എൽ.ഡി.എഫ് കളം നിറയുമ്പോൾ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറും ആരോഗ്യമന്ത്രി വീണ ജോര്‍ജും തമ്മിലുള്ള പോര് പാർട്ടിക്ക് ക്ഷീണമാവുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പിന്നാലെ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറും എല്‍.ഡി.എഫിന് പരാതി നല്‍കിയിരിക്കുകയാണ്. മന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണാണ് ചിറ്റയത്തിന്‍റെ പരാതി.
ചിറ്റയം ഗോപകുമാറാണ് മന്ത്രി വീണ ജോർജിനെതിരെ ആരോപണവുമായി ആദ്യം രംഗത്തു വന്നത്. ഇതോടെ തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച ഡെപ്യൂട്ടി സ്‌പീക്കര്‍ക്കെതിരെ വീണ ജോര്‍ജ് എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കി. പിന്നാലെ വീണ ജോര്‍ജിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചിറ്റയം പരാതി നല്‍കുകയായിരുന്നു.
READ MORE:'ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യം'; എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കി മന്ത്രി വീണ ജോര്‍ജ്
സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ചിറ്റയം ഗോപകുമാര്‍ മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. മന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തി. വികസന പദ്ധതികളിലും അവഗണനയുണ്ടെന്നാണ് ഡെപ്യൂട്ടി സ്‌പീക്കറുടെ പരാതി.
ചിറ്റയം ഗോപകുമാര്‍ വസ്‌തുതാവിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയാണെന്നും സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക പരിപാടിയിലേക്ക് എംഎല്‍എമാരെ ക്ഷണിക്കേണ്ട ഉത്തരവാദിത്തം ജില്ല ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു.